ദോഹ: ഖത്തറിനും ബഹ്റിനുമിടയില്‍ കൂടുതല്‍ വിമാനസർവ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ദോഹയില്‍ നിന്ന് പ്രതിദിനം മൂന്ന് വിമാനസർവ്വീസുകളാണ് പ്രഖ്യാപിച്ചിട്ടുളളത്. ജൂണ്‍ 15 മുതല്‍ സർവ്വീസുകള്‍ ആരംഭിക്കും. ഖത്തറും ബഹ്‌റിനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് കൂടുതല്‍ സർവ്വീസുകള്‍ ഖത്തർ എയർവേസ് പ്രഖ്യാപിച്ചത്.
നിലവില്‍ ദിവസം രാത്രി 8 ന് ദോഹയില്‍ നിന്ന് ബഹ്റിനിലേക്ക് സർവ്വീസുണ്ട്. ദിവസവും രാവിലെ 8.40, ഉച്ചതിരിഞ്ഞ് 3.30, രാത്രി 8 എന്നിങ്ങനെയാണ് ബഹ്‌റിനിലേയ്ക്കുള്ള പ്രതിദിന സർവീസ് സമയക്രമം. യാത്രയ്ക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v