ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ കരുതാന്‍ മറക്കുന്നവർക്ക് പരിഹാരം നിർദ്ദേശിച്ച് ദുബായ് ആർടിഎ

ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ കരുതാന്‍ മറക്കുന്നവർക്ക് പരിഹാരം നിർദ്ദേശിച്ച് ദുബായ് ആർടിഎ

ദുബായ്: ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ കരുതാന്‍ മറക്കുന്നവർക്ക് പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. സ്മാർട് ഫോണില്‍ ഡ്രൈവിംഗ് ലൈസന്‍സ് ചേർക്കാനുളള സൗകര്യമാണ് ആർടിഎ ഒരുക്കിയിരിക്കുന്നത്.

ആപ്പിള്‍ വാലറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് ചേർക്കാനാകും. ആർടിഎ ദുബായ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സാധ്യമാവുക. യുഎഇ പാസ് ഉപയോഗിച്ച് ആ‍ർടിഎ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് ആപ്പിള്‍ വാലറ്റിലേക്ക് ഡ്രൈവിംഗ് ലൈസന്‍സ് ചേർക്കാം.

ഇനി അതല്ലെങ്കില്‍ ഡിജിറ്റല്‍ ലൈസന്‍സ് കാർഡും നേടാനാകും. മൊബൈലിലെ മൈ ഡോക്സില്‍ ക്ലിക്ക് ചെയ്ത് ട്രാഫിക് കോഡ് നമ്പർ നല്‍കണം. ലൈസന്‍സ് എന്നാണോ ലഭിച്ചത് അതും രേഖപ്പെടുത്തണം. യുഎഇ പാസും ആർടിഎ അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കിലും ഇത് ചെയ്യുന്നതിന് തടസ്സമില്ല.അതിന് ശേഷം മൈ ലൈസന്‍സ് ടാബ് തുറന്ന് ഡ്രൈവിംഗ് ലൈസന്‍സ് കണ്ടെത്താം. അതിനുശേഷം ആപ്പിള്‍ വാലറ്റിലേക്ക് ആഡ് ചെയ്യാവുന്നതാണ്.

ആപ്പിൾ വാലറ്റിലേക്ക് വാഹന രജിസ്ട്രേഷൻ കാർഡ് ചേർക്കാനും ഇതേ രീതി പിന്തുടരാം. ഡ്രൈവിംഗ് ലൈസൻസും രജിസ്ട്രേഷൻ കാർഡും ഓഫ്‌ലൈനിൽ ലഭ്യമാകുമെന്നുളളതാണ് പ്രത്യേകത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.