കാനഡയിലെ കത്തീഡ്രൽ തീയിട്ട സംഭവം; പ്രതിയെ തിരിച്ചറിയാൻ ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് കനേഡിയൻ പോലീസ്

കാനഡയിലെ കത്തീഡ്രൽ തീയിട്ട സംഭവം; പ്രതിയെ തിരിച്ചറിയാൻ ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് കനേഡിയൻ പോലീസ്

കാൽഗറി: കാനഡയിലെ ആൽബർട്ടയിൽ സ്ഥിതി ചെയ്യുന്ന കാൽഗറിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ തീയിടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്ത പ്രതിയെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി കാനഡയിലെ ലോക്കൽ പോലീസ്.

മേയ് 19 നാണ് പ്രതി കത്തീഡ്രലിൽ മനപൂർവം തീവെച്ചത്. പുറത്ത് ബഹളം കേട്ട് കത്തീഡ്രലിലെ രണ്ട് ജീവനക്കാർ കതക് തുറന്നു നോക്കിയപ്പോഴാണ് അക്രമാസക്തനായ വ്യക്തിയെ കണ്ടത്. അയാൾ പള്ളിയിൽ കയറാനുള്ള ശ്രമവും നടത്തിയതായി പോലിസ് പറഞ്ഞു. ഉടനെ ലോ എൻഫോഴ്‌സ്‌മെന്റിനെ വിളിക്കുകയും കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ് എത്തി തീ അണയ്ക്കുകയും ചെയ്തു.

35 നും 45 നും ഇടയിൽ പ്രായം തോന്നിക്കുന്ന മൊട്ടത്തലയനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ആറടി ഉയരവും ഏകദേശം 80 കിലോയിലധികം ഭാരവും പ്രതിക്ക് കണക്കാക്കപ്പെടുന്നു. പ്രതിയെക്കുറിച്ച് വ്യക്തമായ ഉത്തരം കിട്ടാൻ പോലിസുമായി സഹകരിക്കുന്നുണ്ടെന്ന് കാൽഗറി രൂപതയുടെ വക്താവ് ക്രിസ്റ്റീന മാർസിൽ പറഞ്ഞു.
പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234, 1-800-222-8477 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണം. www.calgarycrimestoppers.org ൽ എന്ന വെബ് സൈറ്റിലൂടെയും പ്രതിയെക്കുറിച്ചുള്ള വിവരം ഓൺലൈനായും സമർപ്പിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26