കുർബാനയോടുള്ള ഭക്തി വിശ്വാസത്തിൽ ആഴപ്പെടാൻ നമ്മെ സഹായിക്കും: ബിഷപ് സാമുവേൽ മാർ ഐറേനിയോസ്

കുർബാനയോടുള്ള ഭക്തി വിശ്വാസത്തിൽ ആഴപ്പെടാൻ നമ്മെ സഹായിക്കും: ബിഷപ് സാമുവേൽ മാർ ഐറേനിയോസ്

കൊച്ചി: കുരിശിൽ സ്വയം ബലിയായി അർപ്പിച്ച യേശുവിനെ അനുദിനം ആഴത്തിൽ അനുഭവവേദ്യമാക്കിത്തരുന്ന ഒന്നാണ് പരിശുദ്ധ കുർബാന. മനുഷ്യ വംശത്തിനു മുഴുവൻ ജീവനുണ്ടാകുന്നതിനു വേണ്ടി അന്ത്യഅത്താഴവേളയിൽ തന്റെ ശരീരവും രക്തവും പകുത്തു നല്കിക്കൊണ്ട് മനുഷ്യരോടുള്ള തന്റെ അതിരറ്റ സ്‌നേഹം വെളിപ്പെടുത്തിയ ഈശോയുടെ സജീവ സാന്നിധ്യമാണ് നാം കുർബാനയിൽ അനുഭവിക്കുന്നത്.

പരിശുദ്ധ കുർബാനയോടുള്ള ഭക്തി നമ്മെ വിശ്വാസ ജീവിതത്തിൽ ആഴപ്പെടാൻ സഹായിക്കുന്നു എന്ന് ബിഷപ് മാർ ഐറേനിയോസ്. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ദിവ്യകാരുണ്യ കോൺഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്‌സ് ടീം പരിശീലന കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു. പരിശുദ്ധ കുർബാനയെ സംബന്ധിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങളാണ് മൂന്നു ദിവസത്തെ പരിശീലന കളരിയിൽ പഠനവിധേയമാക്കിയത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ തീരുമാന പ്രകാരം 2023 ഡിസംബർ 1,2,3 തീയതികളിലായി വല്ലാർപാടം മരിയൻ തീർഥാടന കേന്ദ്രത്തിൽ വച്ച് കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.