'പുതിയ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ പ്രകാശം; ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു': പ്രധാനമന്ത്രി

'പുതിയ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ പ്രകാശം; ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു': പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ വികസന യാത്രയിലെ ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. രാജ്യം മുന്നോട്ട് പോയാല്‍ ലോകവും പുരോഗമിക്കും.

ഇന്നത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പുതിയ മന്ദിരമെന്നും അദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അമൃത് മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് മന്ദിരം. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം ലക്ഷ്യത്തിലെത്തിയതിന്റെ അടയാളമാണ് പാര്‍ലമെന്റ് മന്ദിരം. വൈവിധ്യങ്ങളുടെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശവുമാണ് പുതിയ മന്ദിരമെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സൂര്യോദയമാണ് ആധുനികതയും പാരമ്പര്യവും ചേരുന്ന പുതിയ മന്ദിരം. പവിത്രമായ ചെങ്കോലിന്റെ മഹത്വം വീണ്ടെടുക്കാന്‍ സാധിച്ചു. മാധ്യമങ്ങളില്‍ ചെങ്കോലുമായി ബന്ധപ്പെട്ട പല വ്യാഖ്യാനങ്ങളും വന്നു. എന്നാല്‍ അതിനോടൊന്നും പ്രതികരിക്കാനില്ല. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.