തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. നാലാമത്തെ നോട്ടീസിൽ ചോദ്യം ചെയ്യലിനായി ഇ ഡി ക്ക് മുമ്പിൽ സി.എം. രവീന്ദ്രന്‍ എത്തി.
ആദ്യ തവണ നോട്ടീസ് നല്‍കിയപ്പോള്‍ അദ്ദേഹം കോവിഡ് പോസിറ്റീവായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് രണ്ടുതവണ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഡിസംബര്‍ 17ന് ഹാജരാകാന്‍ നിര്‍ദേശിച്ച് സമന്‍സ് ലഭിച്ചതോടെയാണ് ഇത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമടക്കം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം, കുറ്റസമ്മത മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഭയക്കുന്നതായി ഹർജിയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ നിശ്ചിത സമയപരിധിക്കപ്പുറം ചോദ്യം ചെയ്യരുതെന്ന് നിര്‍ദേശിക്കണമെന്നും അഭിഭാഷകനെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്നുമാണ് രവീന്ദ്രന്റെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.