അബുദാബിയില്‍ നിന്ന് 59 ദിർഹത്തിന് പറക്കാം

അബുദാബിയില്‍ നിന്ന് 59 ദിർഹത്തിന് പറക്കാം

അബുദാബി: അബുദാബിയില്‍ നിന്ന് 4 സെക്ടറിലേക്ക് 59 ദിർഹത്തിന് പറക്കാന്‍ സൗകര്യമൊരുക്കി ബജറ്റ് എയർലൈനായ വിസ് എയർ. ജൂണ്‍ 10 ന് ഒമാനിലെ സലാല, 11 ന് കുവൈറ്റ് സിറ്റി, 18 ന് ഒമാനിലെ മസ്കറ്റ്, 19 ന് സൗദി അറേബ്യയിലെ ദമാം എന്നിവിടങ്ങളിലേക്കാണ് 59 ദിർഹത്തിന് യാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിശ്ചിത സമയത്തിനുളളില്‍ തിരികെ വരുന്നവർക്ക് ഇതേ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. 4 മുതല്‍ 10 ദിവസത്തിനകം മടങ്ങി വരണമെന്നുളളതാണ് നിബന്ധന. ഞായറാഴ്ച മുതല്‍ 48 മണിക്കൂറിനുളളില്‍ ബുക്ക് ചെയ്യുന്നവർക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.