ന്യൂഡല്‍ഹി: ദരിദ്രരായ ജനങ്ങളെ കോവിഡ് മഹാമാരിയുടെ ദുരിതക്കയത്തിൽ നിന്ന് സംരക്ഷിക്കാന്‍ 400 മില്യണ്‍ ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയും ലോകബാങ്കും.കോവിഡ് പാവപ്പെട്ടവരെ ബാധിക്കുന്നതു തടയാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.ഈ വര്‍ഷം മെയ് മാസത്തിലാണ് 750 മില്യണ്‍ ഡോളര്‍ വകയിരുത്തിയ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലായത്.
മഹാമാരി ഏല്‍പ്പിക്കുന്ന വിദൂരമായ പ്രത്യാഘാതങ്ങളെ തടയാനാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കൃത്യസമയത്ത് വിനിയോഗിച്ച ഈ തുക കൊണ്ട് ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങളെ കോവിഡിന്റെ അനന്തരഫലങ്ങളില്‍ നിന്നും വലിയൊരളവു വരെ ആശ്വാസം നൽകാൻ സാധിച്ചു. ഇന്ത്യന്‍ സര്‍ക്കാരും ലോക ബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് കണ്‍ട്രി ഡയറക്ടറായ സുമില ഗുല്യാനിയും തമ്മിലാണ് ഈ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്ന് സാമ്പത്തിക കാര്യ അഡീഷണല്‍ സെക്രട്ടറി സി.എസ് മോഹപത്ര വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.