എല്‍.ഡി ക്ലര്‍ക്ക്: ഡെപ്യൂട്ടേഷന്‍ ഒഴിവ്

എല്‍.ഡി ക്ലര്‍ക്ക്: ഡെപ്യൂട്ടേഷന്‍ ഒഴിവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ രണ്ട് എല്‍.ഡി. ക്ലര്‍ക്കിന്റെ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 26,500-60,700.

അപേക്ഷ, ബയോഡേറ്റ, കേരള സര്‍വ്വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ജൂണ്‍ 23 നോ, അതിനു മുന്‍പോ കിട്ടത്തക്ക വിധം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2 553 540.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.