കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനൊരുങ്ങുകയാണ് ട്വന്റി 20. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആത്മവിശ്വാസം നല്‍കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് കിറ്റക്‌സ് ഗ്രൂപ്പ് എംഡിയും ട്വന്റി 20 ചീഫ് കോഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് പറഞ്ഞു.
കിഴക്കമ്പലം പഞ്ചായത്തില്‍ ചെയ്ത വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ട്വന്റി 20ക്കു തുണയായി. ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ജനങ്ങള്‍ കാണുന്നുണ്ട്. കഴിയുന്ന വിധത്തിലുള്ള എല്ലാ ക്ഷേമപദ്ധതികളും നടപ്പാക്കുന്നുണ്ട്. ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നിന്നിട്ടും ജനപിന്തുണ നേടാന്‍ ഞങ്ങള്‍ക്കായി. വികസനത്തെയും സദ് ഭരണത്തെയും കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാണിതെന്നും സാബു പറഞ്ഞു.
നേരത്തെ ഭരണത്തിലുള്ള കിഴക്കമ്പലം കൂടാതെ മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിലും നേട്ടുണ്ടാക്കാന്‍ ഇക്കുറി ട്വന്റി 20ക്കു കഴിഞ്ഞു. മഴുവന്നൂരിലും കുന്നത്തുനാട്ടിലും കോണ്‍ഗ്രസിനെയും ഐക്കരനാട്ടില്‍ സിപിഎമ്മിനെയും തോല്‍പ്പിച്ചാണ് ട്വന്റി 20 ഭരണം പിടിച്ചത്.
പഞ്ചായത്തു ഭരണം കൂടാതെ രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പാര്‍ട്ടി ജയം നേടി. കോലഞ്ചേരി, വെങ്ങോല ഡിവിഷനുകളിലാണ് ട്വന്റി 20 നേട്ടമുണ്ടാക്കിയത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചു ഡിവിഷനും വാഴക്കുളത്ത് നാലു ഡിവിഷനും ട്വന്റി 20 പിടിച്ചെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.