സിയോൾ: യുഎസിലെയും സൗത്ത് കൊറിയയിലെയും സൈനിക പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനായി ജൂൺ ആദ്യം ചാര ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയയയുടെ ഭീഷണി. ദക്ഷിണ കൊറിയൻ, യുഎസ് സേനകൾ പ്യോങ്‌യാങ്ങിൽ സൈനിക പരിശീലനം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ നീക്കം. തങ്ങളുടെ അതിശക്തമായ സൈനിക ശേഷി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ അഭ്യാസമാണിതെന്ന് നേതാക്കൾ അറിയിച്ചു.
ശത്രുക്കളുടെ സൈനിക നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം ശേഖരിക്കാൻ കഴിവുള്ള മാർഗ്ഗമാണിതെന്ന് ഉത്തര കൊറിയൻ ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ നോർത്ത് സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാൻ റി പ്യോങ് ചോൽ പറഞ്ഞു. മെയ് 31 നും ജൂൺ 11 നും ഇടയിൽ ഉപഗ്രഹം വിക്ഷേപണം ചെയ്യുമെന്ന് ഉത്തര കൊറിയ ജപ്പാനെ അറിയിച്ചു. ഉത്തര കൊറിയയുടെ ഈ നീക്കത്തിനു പിന്നാലെ ടോക്കിയോയിലെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധം ജപ്പാൻ ശക്തമാക്കി. തങ്ങളുടെ ആദ്യ സൈനിക ചാര ഉപഗ്രഹം പൂർത്തിയാക്കിയതായും വിക്ഷേപണത്തിനുള്ള അവസാന തയ്യാറെടുപ്പുകൾക്ക് നേതാവ് കിം ജോങ് ഉൻ അംഗീകാരം നൽകിയതായി ഉത്തര കൊറിയ അറിയിച്ചു.
ഒരു ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാൻ ഉപയോഗിക്കുന്നതുൾപ്പെടെ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉത്തര കൊറിയൻ വിക്ഷേപണം ഒന്നിലധികം യുഎൻ പ്രമേയങ്ങളെ ലംഘിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. തങ്ങളുടെ പ്രദേശത്തിന് ഭീഷണിയാകുന്ന ഏത് പ്രൊജക്റ്റിലിനെയും വെടിവെച്ച് വീഴ്ത്തുമെന്ന് ജപ്പാൻ പറഞ്ഞു. ഉപഗ്രഹം ഉത്തര കൊറിയയുടെ നിരീക്ഷണ ശേഷി മെച്ചപ്പെടുത്തുമെന്നും യുദ്ധമുണ്ടായാൽ ലക്ഷ്യങ്ങൾ കൂടുതൽ കൃത്യമായി ആക്രമിക്കാൻ പ്രാപ്തമാക്കുമെന്നും വിദഗ്ധർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.