ഫ്രൂട്ട്‌വാലി ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് കമ്പനി ഉദ്ഘാടനം ജൂണ്‍ ഒന്നിന് കര്‍ദിനാള്‍ ആലഞ്ചേരി നിര്‍വഹിക്കും

ഫ്രൂട്ട്‌വാലി ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് കമ്പനി ഉദ്ഘാടനം ജൂണ്‍ ഒന്നിന് കര്‍ദിനാള്‍ ആലഞ്ചേരി നിര്‍വഹിക്കും

സിഡ്‌നി: കേരളത്തിലെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട്‌വാലി കമ്പനിയുടെ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് സബ്‌സിഡിയറി കമ്പനി നിലവില്‍ വന്നു. ഫ്രൂട്ട്‌വാലി കമ്പനി ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് പ്രൊപ്രൈറ്ററി ലിമിറ്റഡ് എന്ന പേരില്‍ സിഡ്‌നി ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഇംപോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ പത്തിന് മെല്‍ബണ്‍ ക്വാളിറ്റി ഹോട്ടലില്‍ നടക്കും.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഫ്രൂട്ട്‌വാലി കമ്പനിയുടെ ചെയര്‍മാനും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ബിജു പറയംനിലം ആദ്യ വില്‍പന നിര്‍വഹിക്കും. ഫ്രൂട്ട്‌വാലി ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് കമ്പനിയുടെ ചെയര്‍മാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ജോണിക്കുട്ടി തോമസ് (സിഡ്‌നി) ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കമ്പനിയുടെ മറ്റു ഡയറക്ടര്‍മാരും മുഴുവന്‍ ഷെയര്‍ ഹോള്‍ഡേഴ്‌സും കുടുംബാംഗങ്ങളും മറ്റു ക്ഷണിതാക്കളും ചടങ്ങില്‍ സംബന്ധിക്കും. കേരളത്തില്‍നിന്നുള്ള മെത്രാന്മാരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.

കേരളത്തിന്റെ പ്രധാന സുഗന്ധ വിളകളായ ഏലം, കുരുമുളക്, ഗ്രാമ്പൂ, കറുവാപ്പട്ട തുടങ്ങിയവ ഫ്രൂട്ട്‌വാലി, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍ വഴി കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് ഗുണനിലവാരം ഉറപ്പാക്കി ഓഷ്യാനിയ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. അന്‍പതിലേറെ വിദേശ രാജ്യങ്ങളിലെ ഇരുനൂറോളം പ്രവാസി മലയാളികളുടെ നേതൃത്വത്തിലാണ് തൊടുപുഴ ആസ്ഥാനമായി ഫ്രൂട്ട്‌വാലി കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ സംരഷിക്കാനും നാണ്യവിളകള്‍ക്ക് ന്യായവില ലഭ്യമാക്കുവാനുമാണ് കമ്പനിയുടെ ഉദ്ദേശം.

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമുള്ള മലയാളികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ഉത്പാദിപ്പിക്കുന്ന സുഗന്ധ വിളകള്‍ മായവും കലര്‍പ്പും ഇല്ലാതെ ന്യായവിലയ്ക്ക് എത്തിച്ചുനല്‍കുക എന്നതും കമ്പനിയുടെ അടിസ്ഥാന ലക്ഷ്യമാണ്.

സിഡ്‌നി, കാന്‍ബറ എന്നിവിടങ്ങളിലെ വിവിധ ഇന്ത്യന്‍ സ്‌റ്റോറുകളില്‍ ഫ്രൂട്ട്‌വാലി ബ്രാന്‍ഡിലുള്ള സ്‌പൈസസ് ഇതിനോടകം തന്നെ വില്‍പനയ്ക്കായി എത്തിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഗുണനിലവാര പരിശോധകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

മറ്റ് ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലും ന്യൂസിന്‍ഡിലും കാലതാമസം കൂടാതെ ഉല്‍പന്നങ്ങള്‍ എത്തിച്ചേരുന്നതാണെന്ന് കമ്പനി ഭാരവാഹികള്‍ അറിയിച്ചു. ഭാവിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉല്‍പന്നം ലഭ്യമാക്കും.

ഫ്രൂട്ട്‌വാലി കമ്പനിയുടെ എല്ലാ ഉല്‍പന്നങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണെന്ന അഭിപ്രായങ്ങള്‍ ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും വ്യാപാര സംബന്ധമായ അന്വേഷണങ്ങള്‍ക്കും ചുവടെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാം.

ജോണിക്കുട്ടി തോമസ് (സിഡ്‌നി): +61425224623
പ്രദീപ് തോമസ് (സിഡ്‌നി): +61455502915

ഇ-മെയില്‍: hello@fruitsvalley.com

വെബ്‌സൈറ്റ്: https://fruitsvalley.com.au/


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26