ബെംഗളുരു: ബെംഗളുരുവിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നു. 2022 ജൂലൈയില്‍ പാറ്റ്‌ന സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഇന്നു എന്‍ഐഎ റെയ്ഡുകള്‍ നടത്തിയത്.
പുത്തൂര്‍, കുര്‍നാട്ക, തരിപ്പാട്, കുമ്പ്ര വില്ലേജുകളില്‍ നിന്നുള്ള നാല് പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഹാരിസ് കുമ്പ്ര, സജാദ് ഹുസൈന്‍ കൊടിമ്പാടി, ഫൈസല്‍ അഹമ്മദ് തരിഗുഡെ, ശംഷുദ്ദീന്‍ കുര്‍നാട്ക എന്നിവരാണ് അറസ്റ്റിലായത്.
2022 ജൂലൈ 12 ന് പാറ്റ്‌ന സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോഡിയെ ലക്ഷ്യമിട്ടു പിഎഫ്‌ഐ ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ വര്‍ഷം പിഎഫ്‌ഐ അംഗം ഷഫീഖ് പയേത്തിനെതിരായ റിമാന്‍ഡ് കുറിപ്പില്‍ പറഞ്ഞു.
ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി, പുത്തൂര്‍, ബണ്ട്വാല, ഉപ്പിനങ്ങാടി, വേണുര തുടങ്ങി 16 സ്ഥലങ്ങളിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. 2022 ജൂലൈ 12 ന് ബിഹാറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോഡിയെ ആക്രമിക്കാനുള്ള നിരോധിത സംഘടനയുടെ ഗൂഢാലോചനയുടെ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡുകള്‍. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ 16 സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കുന്നുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവര്‍ത്തകരുമായി ബന്ധമുള്ള വീടുകളും ഓഫീസുകളും ആശുപത്രികളും ഒരേസമയം മംഗളൂരുവിലും പുത്തൂര്‍, ബെല്‍ത്തങ്ങാടി, ഉപ്പിനങ്ങാടി, വേണൂര്‍, ബണ്ട്വാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v