വാഷിംഗ്ടൺ: അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ ദക്ഷിണ ചൈനാ കടലിന് മുകളിൽ അമേരിക്കൻ സൈനിക വിമാനത്തിന് നേരെ ചൈനീസ് യുദ്ധ വിമാനം അനാവശ്യമായ ആക്രമണം നടത്തിയതായി അമേരിക്കയുടെ ആരോപണം. ചൈനീസ് ജെ 16 എന്ന വിമാനമാണ് അമേരിക്കയുടെ യു.എസ്.ആർ.സി 135 വിമാനത്തിന്റെ സുഗമമായ പറക്കലിന് തടസം സൃഷ്ടിച്ചത്.
അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്ത് സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും വിമാനം പറത്തിക്കുമെന്ന് സംഭവത്തിനു പിന്നാലെ യുഎസ് അധൃകൃതർ അറിയിച്ചു. യു.എസ്. വിമാനത്തിന്റെ മൂക്കിന് മുന്നിലൂടെ ഒരു യുദ്ധ വിമാനം കടന്നു പോകുന്നതും പ്രക്ഷുബ്ധതയിൽ യു.എസ്.ആർ.സി 135 ന്റെ കോക്ക്പിറ്റ് കുലുങ്ങുന്നതിന്റെയും വീഡിയോ അധികാരികൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു.
ചൈനീസ് വിമാനങ്ങൾ നടത്തുന്ന അപകട സാധ്യതയുള്ള ആകാശ തടസങ്ങളുടെ എണ്ണത്തിൽ അടുത്തിടെയായി ഭയാനകമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ചൈനീസ് വിമാനങ്ങൾ കൂടുതൽ ആക്രമണാത്മകമാണ്. യുഎസിനോടും അനുബന്ധ വിമാനങ്ങളോടും അവർ അക്രമണത്തിനിറങ്ങുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം പ്രവൃത്തികൾ ആശങ്കകൾ സൃഷ്ടിക്കുന്നെന്ന് ഇൻഡോപാകോം വക്താവ് വ്യക്തമാക്കി.
എന്നാൽ വിഷയത്തിൽ വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിക്കാൻ തയ്യാറായില്ല. ദക്ഷിണ ചൈനാ കടലിലേക്ക് അമേരിക്ക കപ്പലുകളും വിമാനങ്ങളും അയക്കുന്നത് സമാധാനത്തിന് നല്ലതല്ലെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു. അത്തരം തടസങ്ങൾ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഡിസംബറിൽ ഒരു ചൈനീസ് സൈനിക വിമാനത്തിന്റെ മൂന്ന് മീറ്ററിനടുത്ത് യു.എസ്. എയർഫോഴ്‌സ് വിമാനമെത്തി അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ കൂട്ടിയിടിക്കാൻ ശ്രമം നടത്തിയിരുന്നു.
ഈ ആഴ്ച സിംഗപ്പൂരിൽ നടക്കുന്ന ഷാംഗ്രി ലാ ഡയലോഗ് ഏഷ്യൻ സുരക്ഷാ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനുള്ള യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ അഭ്യർത്ഥന ചൈന തള്ളിക്കളയുന്നതിന് മുമ്പാണ് സംഭവം. പെന്റഗണുമായി സംസാരിക്കാനുള്ള അഭ്യർത്ഥനകളോട് 2021 മുതൽ ചൈന പ്രതികരിച്ചട്ടില്ലെന്ന് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്തിടെയായി സുഗമമായ രീതിയിലല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.