അമേരിക്കയില്‍ വാരാന്ത്യത്തിലുണ്ടായ പതിനഞ്ചോളം കൂട്ട വെടിവയ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു; 71 പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ വാരാന്ത്യത്തിലുണ്ടായ പതിനഞ്ചോളം കൂട്ട വെടിവയ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു; 71 പേര്‍ക്ക് പരിക്ക്

ഫ്‌ളോറിഡ: അമേരിക്കയില്‍ മെമ്മോറിയല്‍ ദിനത്തോടനുബന്ധിച്ചുള്ള വാരാന്ത്യത്തില്‍ നടന്ന 15 ഓളം കൂട്ട വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളി മുതല്‍ തിങ്കള്‍ വരെയുള്ള ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായാണ് വെടിവയ്പ്പു നടന്നത്. ഷിക്കാഗോയിലെ നോര്‍ത്ത് അവന്യൂ ബീച്ചില്‍ രണ്ട് വിഭാഗം തമ്മിലുള്ള ഏറ്റുമുട്ടലായണ് വാരാന്ത്യത്തിലെ ആദ്യ വെടിവയ്പ്പായി റിപ്പോര്‍ട്ടു ചെയ്തത്.

ഹോളിവുഡിലെ ബീച്ചിന് സമീപം നടന്ന വെടിവയ്പ്പിലാണ് ഏറ്റവുമധികം ആളുകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഒമ്പത് പേരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റമാണ് അക്രമത്തിലേക്ക് നയിച്ചത്.

ശനിയാഴ്ച ന്യൂമെക്സിക്കോയില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെയ്പ്പില്‍ ഉള്‍പ്പെട്ടവര്‍ ബൈക്ക് സംഘവുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. ഫിലാഡല്‍ഫിയയ്ക്ക് സമീപമുള്ള ഒരു സ്റ്റേഡിയത്തിന് പുറത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലെ വെടിവയ്പ്പില്‍ പരിക്കേറ്റ ഒന്‍പതു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍, വെള്ളിയാഴ്ചത്തെ വെടിവയ്പ്പില്‍ പരിക്കുകളൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

ഓരോ ദിവസവും ശരാശരി 117 പേര്‍ അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നുണ്ട്. 210 പേര്‍ വെടിയേറ്റ് പരിക്കുകളെ അതിജീവിക്കുന്നു. ഏതാണ്ട് എട്ട് സംസ്ഥാനങ്ങളിലായി ബീച്ചുകളിലും ഹൈസ്‌കൂളുകളിലും മോട്ടോര്‍ സൈക്കിള്‍ റാലികളിലുമാണ് വെടിവയ്പ്പ് നടന്നത്. കൗമാരക്കാര്‍ മുതല്‍ 60 വയസ് വരെ ഉള്ളവര്‍ പരിക്കേറ്റവരില്‍ പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.