രാത്രിയും പകലുമില്ലാതെ മദ്യപാനവും പുകവലിയും: കൊറിയന്‍ ഏകാധിപതി കിമ്മിന്റെ ആരോഗ്യ സ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്

രാത്രിയും പകലുമില്ലാതെ മദ്യപാനവും പുകവലിയും: കൊറിയന്‍ ഏകാധിപതി കിമ്മിന്റെ ആരോഗ്യ സ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്

സോള്‍: അമിത മദ്യപാനവും തുടരെയുള്ള പുകവലിയും മൂലം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി അനുദിനം മോശമാകുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ പാരാമിലിട്ടറി ഇന്റലിജന്‍സ് കമ്മിറ്റിയുടെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമിത മദ്യപാനവും ചിട്ടയില്ലാത്ത ജീവിതവും കിമ്മിന്റെ ശരീര ഭാരം 140 കിലോയോളം എത്തിച്ചു. രാവും പകലുമില്ലാത്ത മദ്യപാനവും പുകവലിയും കിമ്മിന്റെ ആരോഗ്യ സ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് ഉത്തര കൊറിയയെന്നും റിപ്പോര്‍ട്ടുകള്‍ വിശമദാക്കുന്നു.

നേരത്തെ ഭാരം കുറച്ച കിമ്മിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് വളരെ ചെറിയ കാലത്തേക്ക് മാത്രമായിരുന്നു. പിന്നീട് കിം വീണ്ടും ചിട്ടയില്ലാത്ത ജീവിത രീതികളിലേക്ക് മാറി. ഉറക്കമില്ലായ്മയാണ് ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ആരോഗ്യ പ്രതിസന്ധിക്കുള്ള മറ്റൊരു പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മെയ് 16 ന് ഒരു പരിപാടിയില്‍ സംബന്ധിക്കുന്ന കിമ്മിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഏറെ ക്ഷീണിതനായ കിമ്മിനെയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. കിമ്മിന്റെ കൈകളില്‍ ചെറിയ രീതിയിലുള്ള തടിപ്പുകളും മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ എങ്ങനെയാണെന്നിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.

ആരോഗ്യം മോശമാണെന്ന പ്രചാരണങ്ങള്‍ വ്യാപകമായതിന് പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഒരു മാസം കിം പൊതു പരിപാടികളില്‍ നിന്ന് വിട്ടു നിന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.