മെസി പി.എസ്.ജി വിടുന്നു; അവസാന മത്സരം ഞായറാഴ്ച: മെസിയെ സ്വന്തമാക്കാന്‍ ബാഴ്‌സയും അല്‍ ഹിലാലും

മെസി പി.എസ്.ജി വിടുന്നു; അവസാന മത്സരം ഞായറാഴ്ച: മെസിയെ സ്വന്തമാക്കാന്‍ ബാഴ്‌സയും അല്‍ ഹിലാലും

പാരീസ്: ഈ സീസണ്‍ അവസാനിക്കുന്നതോടെ സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടുമെന്ന് അറിയിച്ച് പി.എസ്.ജി പരിശീലകന്‍. ഞായാറാഴ്ച ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി ജഴ്സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്നും പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ അറിയിച്ചു.

പി.എസ്.ജി വിടുന്നതോടെ മെസിയെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബ് ബാഴ്സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മെസി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അല്‍ ഹിലാലില്‍ കളിക്കാന്‍ മെസി സമ്മതം മൂളിയെന്ന് പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരു ബില്യണ്‍ ഡോളര്‍ (8200 കോടി രൂപ) വരെ മെസിയ്ക്ക് വേണ്ടി മുടക്കാന്‍ അല്‍ ഹിലാല്‍ തയാറാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മുന്‍ ക്ലബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാന്‍ സാധ്യതയില്ലെന്ന് സ്പാനിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മെസിക്കായി ബാഴ്‌സ മാനേജറും മുന്‍ സഹതാരവുമായ ചാവി വലിയ ശ്രമങ്ങളും നടത്തുന്നുണ്ട്.

മെസ സൗദി ക്ലബിലേക്ക് പോയാല്‍ അപ്പുറത്ത് അല്‍ നാസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുണ്ട്. മറ്റൊരു സൂപ്പര്‍ താരം കരിം ബെന്‍സിമയും സൗദി ക്ലബിലേക്ക് പോകുന്നതായുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. താരത്തിന്റെ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല. ബെന്‍സിമയും കൂടി എത്തിയാല്‍ ലോകത്തെ സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുന്ന ലീഗായി സൗദി ക്ലബ് ഫുട്‌ബോള്‍ ലീഗ് മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.