ബഹ്റിനില്‍ ഹോട്ടല്‍ മുറിയില്‍ തീപിടുത്തം, 15 പേരെ രക്ഷപ്പെടുത്തി

ബഹ്റിനില്‍ ഹോട്ടല്‍ മുറിയില്‍ തീപിടുത്തം, 15 പേരെ രക്ഷപ്പെടുത്തി

മനാമ: ബഹ്റിനില്‍ ഹോട്ടല്‍ മുറിയിലുണ്ടായ തീപിടുത്തത്തില്‍ പെട്ട 15 പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് എക്സിബിഷന്‍ അവന്യൂവിലെ ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടനെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ഹോട്ടലിലെ ഒരു മുറിയിലാണ് തീപിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 പേരാണ് കെട്ടിടത്തിനകത്ത് കുടുങ്ങിയത്. ഇവരെ രക്ഷപ്പെടുത്തിയതായും പ്രാഥമിക ചികിത്സ ലഭ്യമാക്കിയതായും പോലീസ് അറിയിച്ചു. എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.