വാഷിങ്ടണ്‍: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ വിജയിക്കും. മോഡി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കും. അടുത്ത മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ണാടക ആവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. വാഷിങ്ടണിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥയെ മാറ്റി മറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ചോദ്യങ്ങളെ നേരിടാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയണം. വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും സ്ഥാപനങ്ങളെയും പിടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
ചെറുകിട വ്യവസായങ്ങളെ വളര്‍ത്തുകയാണ് ഇന്ത്യയില്‍ ചെയ്യേണ്ടത്. എന്നാല്‍ തകര്‍ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. യുപിഎ കാലത്തെ വളര്‍ച്ച നിരക്ക് ഇപ്പോഴില്ല. മാനനഷ്ടക്കേസില്‍ ഇന്ത്യയില്‍ പരാമവധി ശിക്ഷ ലഭിക്കുന്ന വ്യക്തിയാണ് താന്‍. ഈ കേസ് വഴി തന്നെ തകര്‍ക്കാമെന്നാണ് അവര്‍ കരുതിയത്. പക്ഷേ അത് നടന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് നടത്തുന്ന പ്രസംഗങ്ങളില്‍ ബിജെപി നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. ഇന്ത്യന്‍ സമ്പദ് രംഗത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v