ലിസി കെ. ഫെര്‍ണാണ്ടസിനെ സിഡ്നിയിലെ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ പള്ളി വികാരി ഫാ. മാത്യൂ അരീപ്ലാക്കല്‍ സ്വീകരിക്കുന്നു.
സിഡ്‌നി: പ്രമുഖ വചന പ്രഘോഷകയും സീന്യൂസ് ലൈവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സി.ഇ.ഒ) ലിസി കെ. ഫെര്‍ണാണ്ടസ് സിഡ്‌നിയിലെ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ പള്ളിയില്‍ വചന പ്രഘോഷണം നടത്തി. ദൈവ വചനത്തെയും തിരുസഭ പഠനങ്ങളെയും പരിശുദ്ധാത്മ അഭിഷേകത്തോടെ ഈ കാലഘട്ടത്തില്‍ വിശ്വാസ സമൂഹം എങ്ങനെ നിലനിര്‍ത്തണം എന്നതിനെക്കുറിച്ചായിരുന്നു വചന ശുശ്രൂഷ. പള്ളി വികാരി ഫാ. മാത്യൂ അരീപ്ലാക്കല്‍ ലിസി കെ. ഫെര്‍ണാണ്ടസിനെ സ്വീകരിച്ചു.
കുട്ടിക്കാലം മുതല്‍ ക്രൈസ്തവ ഭക്തിഗാന രംഗത്ത് ചുവടുവച്ചു തുടങ്ങിയ ലിസി കെ. ഫെര്‍ണാണ്ടസ് ഇതിനകം എണ്ണൂറോളം ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അനേകര്‍ ഏറ്റുപാടിയ 91-ാം സങ്കീര്‍ത്തനം തുടങ്ങി ദേവാലയ ശുശ്രൂഷകള്‍ക്കും വിശുദ്ധരെ പ്രകീര്‍ത്തിക്കുന്നതിനുമായി നിരവധി ഗാനങ്ങള്‍ രചിച്ച ലിസി ഫെര്‍ണാണ്ടസ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
ലിസി ഫെര്‍ണാണ്ടസ് വചനശുശ്രൂഷയില്‍
കേരളത്തിലെ ആദ്യത്തെ ധ്യാന കേന്ദ്രങ്ങളിലൊന്നായ തൊടുപുഴ താബോര്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പള്ളിക്കുന്നേലിന്റെ ശിക്ഷണത്തിലും ഇരുപതിലേറെ വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലും വളര്‍ന്നു വന്ന ലിസി ഫെര്‍ണാണ്ടസ് ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് ധ്യാനശുശ്രൂഷകള്‍ നടത്തിവരുന്നു.
ദൈവ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ലിസി ഇപ്പോള്‍ ഈ വിഷയത്തില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. ലിസി കെ. ഫെര്‍ണാണ്ടസ് രചിച്ച ഗാനമായിരുന്നു മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകത്തിന് ആമുഖ ഗാനമായി ഉപയോഗിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.