തിരുവനന്തപുരം : വിശുദ്ധ കുരിശിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ശ്ലീഹമാരുടെയും ഉള്‍പ്പെടെ 110 ഓളം വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വഹിച്ചു കൊണ്ടുള്ള വാഹന പ്രയാണത്തിന് ജൂണ്‍ നാലിന് സമാപനം.
ഏപ്രില്‍ 16 ന് കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച പ്രയാണം ഉദ്ഘാടനം ചെയ്ത് ഫ്‌ളാഗ് ഓഫ് ചെയ്തത് കെ.സി.ബി.സിയുടെ ഡെപ്യൂട്ടി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതലയാണ്. സംസ്ഥാനത്തെ വിവിധ രൂപതകളിലെ 100-ല്‍പരം ദേവാലയങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് പ്രയാണത്തിന് പട്ടത്ത് സമാപനം കുറിക്കുന്നത്.
പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ സമാപന ആശീര്‍വാദത്തോടെയാണ് പ്രയാണം സമാപിക്കുന്നത്. സമാപന ദിവസമായ ജൂണ്‍ നാലിന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ തിരുശേഷിപ്പുകള്‍ വണങ്ങുന്നതിനുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.