ന്യൂഡല്‍ഹി: ഡ്രൈവറുടെ പിഴവു മൂലമോ മറ്റ് കാരണങ്ങളാലോ ട്രെയിന്‍ അപകടങ്ങള്‍ തടയാന്‍ ഇന്ത്യന്‍ റെയില്‍വേ വികസിപ്പിച്ച സംവിധാനമായ കവച് ട്രാക്കില്‍ ലഭ്യമല്ലായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അതിനാലാണ് ബാലസോറില്‍ കഴിഞ്ഞ ദിവസം രാത്രി മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 280 ലധികം പേര്‍ മരിക്കാന്‍ ഇടയാക്കുകയും 900 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഞങ്ങള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. ഈ റൂട്ടില്‍ കവച് സംവിധാനം ലഭ്യമല്ലെന്നും ഇന്ത്യന്‍ റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ്മ പറഞ്ഞു.രാത്രി ഏഴ് മണിയോടെ ബാലസോറില്‍ ട്രെയിനിന്റെ ഒരു കോച്ച് പാളം തെറ്റിയതിനെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
മൂന്ന് ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത ഒരു ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനമാണ് കവച്.
അപകട സിഗ്‌നലുകള്‍ നഷ്ടപ്പെടാതിരിക്കാനും വേഗത നിയന്ത്രിക്കാനും ലോക്കോമോട്ടീവ് ഡ്രൈവര്‍മാരെ കവച് സഹായിക്കുക മാത്രമല്ല, കുറഞ്ഞ ദൃശ്യ പാതയില്‍ ട്രെയിനുകള്‍ സുരക്ഷിതമായി ഓടുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.