രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം; കോൺ​ഗ്രസിന് കുറെ ചോദ്യങ്ങളുണ്ടെങ്കിലും ഇന്ന് ടിവി ചാനൽ ചർച്ചകൾക്കില്ല: കോൺ​ഗ്രസ് നേതൃത്വം

രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം; കോൺ​ഗ്രസിന് കുറെ ചോദ്യങ്ങളുണ്ടെങ്കിലും ഇന്ന് ടിവി ചാനൽ ചർച്ചകൾക്കില്ല: കോൺ​ഗ്രസ് നേതൃത്വം

ന്യൂഡൽഹി: രാജ്യത്തെ തന്നെ നടുക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവെന്ന് നി​ഗമനമടക്കം പുറത്തു വന്നിരിക്കെ ഇന്നു വൈകിട്ട് ടിവി ചാനലുകളിൽ സംഘടിപ്പിക്കുന്ന ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ലെന്നു കോൺഗ്രസ് നേതൃത്വം. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര അറിയിച്ചു.

ഒഡീഷയിലെ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരോടു ചോദിക്കാൻ കോൺഗ്രസിന് ഒട്ടേറെ ചോദ്യങ്ങളുണ്ടെങ്കിലും, ഈ ഘട്ടത്തിൽ അതിനു പ്രസക്തിയില്ലെന്നു പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.

ഒഡീഷയിലെ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട ദേശീയ ദുരന്തത്തിൽ, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ നേതാക്കൾ അപകടസ്ഥലമായ ബാലസോറിൽ എത്തിയിട്ടുണ്ട്. കൂടുതൽ പേർ ഉടനെത്തുമെന്ന് മല്ലികാർജുന ഖാർ​ഗെ വ്യക്തമാക്കി

ഒഡീഷയിലെ ട്രെയിൻ അപകടം അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്. കടുത്ത ദുഃഖം ഉളവാക്കുന്ന ദുരന്തമാണിത്. റെയിൽവേ സംവിധാനത്തിൽ സുരക്ഷയ്ക്കു തന്നെയാണ് ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടതെന്ന വസ്തുതയാണ് ഈ അപകടവും നമ്മെ ഓർമപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ടു ന്യായമായി ഉയരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. അവയ്ക്കൊന്നും തൽക്കാലം ഈ ഘട്ടത്തിൽ പ്രസക്തിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. 280 പേർ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.