വെസ്‌ലി മാത്യൂസിന്റെ അപ്പീൽ കോടതി തള്ളി ; ശിക്ഷയിൽ ഇളവില്ല

വെസ്‌ലി മാത്യൂസിന്റെ അപ്പീൽ കോടതി തള്ളി ; ശിക്ഷയിൽ ഇളവില്ല

റിച്ചാർഡ്സൺ(യു എസ്‌ എ ): ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസ്സുകാരിയെ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും . അമേരിക്കയിൽ താമസമാക്കിയ മലയാളി ദമ്പതികളായ വെസ്‌ലിയും സിനിയും ഇന്ത്യയിൽനിന്നും ദത്തെടുക്കുകയും അമേരിക്കയിലെ റിച്ചാർഡ്സണിൽവച്ച് മരണപ്പെടുകയും ചെയ്ത ഭിന്നശേഷിക്കാരിയായ ഷെറിൻ മാത്യൂസ്. 2017 ഒക്ടോബർ 7ന് ആണ് ഷെറിനെ കാണാനില്ല എന്ന് പറഞ്ഞു വെസ്‌ലി കേസ് കൊടുത്തത് . കുഞ്ഞിനെ കാണാതായതിനെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് വെസ്‌ലി പൊലിസിന് നൽകിയത് . വെളുപ്പിനെ 3 മണിക്ക് പാൽ കുടിക്കാഞ്ഞതിനാൽ, ശിക്ഷയെന്നവണ്ണം പുറത്തിറക്കി നിർത്തി എന്നും കുറച്ചു കഴിഞ്ഞു പുറത്തു പോയി നോക്കിയപ്പോൾ കുട്ടിയെ കാണാനുണ്ടായിരുന്നില്ല എന്നുമായിരുന്നു മൊഴി . ആ ഭാഗത്തൊക്കെ കയോട്ടി (ചെന്നായയുടെ ഇനത്തിൽപ്പെട്ട ഒരുതരം മൃഗം. ഇവ രാത്രികാലങ്ങളിൽ ആൾ താമസമുള്ള സ്ഥലത്തുകൂടി ഇറങ്ങിനടക്കാറുണ്ട് . )ഉണ്ടെന്നും, ഒരുപക്ഷെ കയോട്ടി കുഞ്ഞിനെ കൊണ്ടുപോയിരിക്കാം എന്നുമായിരുന്നു വെസ്‌ലി കൊടുത്ത വിശദീകരണം. കുഞ്ഞിനെ കാണാതായി 5 മണിക്കൂറിന് ശേഷമാണ് വെസ്‌ലി പോലീസിനെ വിവരം അറിയിച്ചത്.

രണ്ടാഴ്ചകൾക്ക് ശേഷം ഷെറിന്റെ അഴുകിയ ശരീരം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു വീടിനടുത്തുള്ള കാനയിൽ നിന്നും കണ്ടെടുത്തു . അന്വേഷണങ്ങൾക്കൊടുവിൽ വെസ്‌ലിയെയും സിനിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയിരുന്നു എന്നും ആറുമാസം വരെ പഴക്കമുള്ള ചികിത്സിക്കാത്ത എല്ലിലെ പൊട്ടലുകൾ ഉണ്ടായിരുന്നു എന്നും പോസ്റ്മോർട്ടത്തിൽ നിന്നും വെളിവായി . കുഞ്ഞു പീഡനത്തിന് ഇരയായിരുന്നു എന്ന് അതിൽനിന്നും വ്യക്തമായി. അവർക്ക് ദത്തുപുത്രിയായ ഷെറിനെ കൂടാതെ സ്വന്തമായി ഒരു മകളും ഉണ്ടായിരുന്നു. ഷെറിൻ മരിക്കുന്നതിന്റെ തലേദിവസം, ഷെറിനെ തനിച്ചു വീട്ടിലാക്കിയിട്ടു വെസ്‌ലിയും സിനിയും അവരുടെ കുട്ടിയുമായി പുറത്തു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു എന്ന് കണ്ടെത്തിയിരിന്നു . പിന്നീടുള്ള അന്വേഷണത്തിൽ, വെസ്‌ലി നടത്തിയ കുറ്റസമ്മതം ഇങ്ങനെ; പാൽ മൂക്കിൽ കയറി ശ്വ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും, ഭയന്നിട്ടാണ് പോലീസിനെ അറിയിക്കാതിരുന്നത് എന്നുമായിരുന്നു. ഭയം കാരണം കുഞ്ഞിന്റെ ശരീരം ഒളിപ്പിക്കാൻ ശ്രമിച്ചു എന്നും വെസ്‌ലി പറഞ്ഞു.

2019 ൽ വെസ്‌ലിയെ ജീവപരന്ത്യം തടവിന് വിധിക്കുകയും ഭാര്യ സിനി കുറ്റക്കാരിയല്ല എന്ന് കണ്ട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ സിനി ഉറക്കമായിരുന്നു എന്നാണ് റിപ്പോർട്ട് . ജീവപര്യന്തം ജയിൽശിക്ഷക്ക് വിധിച്ചിരുന്ന വെസ്‌ലി ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തിരുന്നു . എന്നാൽ ആ അപ്പീൽ ഇന്നലെ കോടതി തള്ളി. വിചാരണയ്ക്കിടക്കു വെസ്‌ലി വിങ്ങി കരയുന്നുണ്ടായിരുന്നു. ജീവപര്യന്തവുമായി വെസ്‌ലി വീണ്ടും ജയിലിലേക്ക് തന്നെ. 

ഷെറിന് നീതി നിഷേധിക്കാൻ പാടില്ല എന്നാവശ്യപ്പെട്ടുകൊണ്ടു പൊതുജനങ്ങൾ ഏറെ ഇടപെട്ട ഒരു സംഭവമായിരുന്നു ഇത് . അന്ന് ജനങ്ങളും കൂടെകൂടിയാണ് ഷെറിന്റെ ശരീരം കണ്ടുപിടിക്കാൻ തെരച്ചിൽ നടത്തിയത്. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.