കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആയിരക്കണക്കിന് യാക്കോബായ വിശ്വാസികള്‍ അണിനിരക്കുന്ന വിശ്വാസ സംഗമം നാളെ മുളന്തുരുത്തിയില്‍. മാര്‍ത്തോമന്‍ ദേവാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ട വിശ്വാസികള്‍ നടത്തി വന്ന 1000 ദിവസം പിന്നിട്ട സഹന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലും, മഹാ പൗരോഹത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സഭാ തലവന്‍ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാ വായെ ആദരിക്കലും അന്നേ ദിവസം നടക്കും.
മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനില്‍ നിന്നും ബാവായെ ദേവാലയത്തിലേയ്ക്ക് പുഷ്പവൃഷ്ടി നടത്തിയും മുത്തുകുടകള്‍ ഏന്തിയും വിശ്വാസികള്‍ ആനയിക്കും. സംഗമത്തിന് മുന്നോടിയായി കണ്ടനാട് സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന കൊടിമര ഘോഷയാത്ര ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുളന്തുരുത്തി ദേവാലയ അങ്കണത്തില്‍ എത്തിച്ചേരുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തു.
ഞായറാഴ്ച കട്ടച്ചിറ സെന്റ് മേരീസ് ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്ര കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ തേവാ ദോസിയോസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചക്ക് 12ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ നിന്ന് പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷ യാത്ര ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ടിന് പിറവം രാജാധിരാജ കത്തീഡ്രല്‍ അങ്കണത്തില്‍ നിന്ന് ദീപശിഖാ പ്രയാണവും സംയുക്തമായി ആരക്കുന്നം, പേപ്പതി എഴുപുറം, തുടങ്ങിയ പള്ളികളിലൂടെ സഞ്ചരിച്ച് 2.30 ന് മുളന്തുരുത്തിയില്‍ എ ത്തിച്ചേരും. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് പുറപ്പെടുന്ന വാഹന ഘോഷയാത്രകള്‍ തിരുവാങ്കുളത്ത് സംഗമിച്ച് കടുംഗമംഗലം, ചോറ്റാനിക്കര, എരുവേലി എന്നീ ദേവാലയങ്ങ ളുടെ സ്വീകരണം ഏറ്റുവാങ്ങി ഇഞ്ചിമല കരവട്ടെ കുരിശ്, പള്ളിത്താഴം റെയില്‍വേ ഗേറ്റില്‍ 2.30 ന് എത്തിച്ചേരും. ഉച്ചക്ക് മൂന്നിന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് ശേഷം കാ തോലിക്ക ബാലിയോസ് തോമസ് പ്രഥമന്‍ ബാവായെ അനുധാവനം ചെയ്തു കൊണ്ട് കേഫയുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന വാഹന ഘോഷയാത്ര മുളന്തുരുത്തിയില്‍ എത്തുമ്പോള്‍ യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസന മെത്രാപ്പോലിത്തയുമായ ജോസഫ് മാര്‍ ഗ്രി ഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ മെത്രാ പ്പോലീത്തമാര്‍, വൈദികര്‍, ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയ വിശ്വാസ സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവര്‍ ഘോഷ യാത്രയില്‍ അണിചേരും.
വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ശ്രഷ്ഠ ബാവയെ ആദരിക്കും. മുളന്തുരുത്തി ദേവാലയത്തിന് മുന്നില്‍ 1000 ദിവസം പിന്നീടുന്ന നില്‍പ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഭക്തി പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുമെന്ന് വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ബേസില്‍ സാജു കുറൂര്‍, ട്രസ്റ്റിമാരും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2017 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സഭാ തര്‍ക്കം അവസാനിപ്പിക്കുന്നതിന് റിട്ട. ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കുകയും നിയമം ആക്കി തരണമെന്നുമാണ് വിശ്വാസ സമൂഹത്തിന്റെ ആവശ്യം. പൈതൃകമായി പടുത്തുയര്‍ത്തിയ ദേവാലയങ്ങള്‍ തങ്ങള്‍ക്ക് തിരികെ ലഭിക്കാന്‍ വര്‍ഷങ്ങളായി ഒരു സമൂഹം മുഴുവന്‍ പോരാടുകയാണെന്നും സഭാ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.