ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ തീരുമാനിച്ച് ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക് നോര്‍ത്തേണ്‍ റെയില്‍വേയിലെ ജോലിയില്‍ തിരിച്ചു കയറി. ഇതോടൊപ്പം ബജ്റങ് പുനിയയും വിനേഷ് ഫോഗട്ടും റെയില്‍വേയിലെ ജോലിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
അതേസമയം സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ നീതി ലഭിക്കും വരെ പോരാട്ടം തുടരും. സമരത്തോടൊപ്പം റെയില്‍വേയിലെ ഉത്തരവാദിത്തവും നിര്‍വഹിക്കും. സമരത്തില്‍ നിന്ന് പിന്മാറിയതായുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും സാക്ഷി ട്വീറ്റില്‍ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി സ്വന്തം വസതിയിലായിരുന്നു ഗുസ്തി താരങ്ങളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു താരങ്ങള്‍ ആഭ്യന്തര മന്ത്രിയെ കണ്ടത്.
കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ബജ്റങ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ഗീത ഫോഗട്ട് എന്നിവരാണ് അമിത് ഷായെ കണ്ട് തങ്ങളുടെ ആവശ്യം ഉന്നയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.