കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു; ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കുള്ള ജനകീയ ബദലെന്ന് മുഖ്യമന്ത്രി

കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു; ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കുള്ള ജനകീയ ബദലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കുള്ള ജനകീയ ബദലാണ് കെ ഫോണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്റര്‍നെറ്റ് ചൂഷണങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മറ്റ് സേവനദാതാക്കള്‍ നല്‍കുന്നതിലും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന പദ്ധതി പഖ്യാപിച്ചപ്പോള്‍ സ്വപ്നം എന്ന് മാത്രമേ കരുതിയുള്ളൂ. എന്നാലിപ്പോള്‍ അത് നമ്മള്‍ യാഥാര്‍ത്യമാക്കി മാറ്റി. ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്.

17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ ലഭ്യമാക്കി കഴിഞ്ഞു. 9000 വീടുകളിലും കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഇവിടെയൊക്കെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പ് നല്‍കുകയാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡാനാന്തര ലോകത്ത് പുതിയ തൊഴില്‍ സംസ്‌കാരം ഉടലെടുത്തിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം ഇതൊക്കെ ലഭ്യമാക്കാന്‍ കെ ഫോണ്‍ സഹായിക്കും. കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനമുണ്ടാക്കാന്‍ ഇതിന് കഴിയും. മലയോര മേഖലയിലും കണക്ടിവിറ്റി ഉറപ്പാക്കും. ഇക്കാര്യത്തില്‍ ആരും പിന്തള്ളപ്പെട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.