കൊച്ചി: മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തു വകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്തവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും നാളെ വൈകുന്നേരം ആറിന് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദേവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു.
എല്ലാ പിതാക്കന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും ഇതിൽ പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തിൽ ഐക്യവും മത സ്വാതന്ത്ര്യവും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാർഥനാ യജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കെസിബിസി അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26