ന്യൂഡല്‍ഹി: രാജ്യത്ത് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി സ്ഥിരീകരിച്ച് ബിബിസി. ഇന്ത്യയില്‍ നികുതി കുറച്ചാണ് അടച്ചതെന്നും ഇനി മുതല്‍ നികുതി കൃത്യമായി അടയ്ക്കാമെന്നും ആദായ നികുതി വകുപ്പിനെ ബിബിസി ഇമെയില്‍ വഴി അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 40 കോടിയോളം രൂപ ബിബിസി നികുതിയിനത്തില്‍ അടച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. സ്ഥാപനം കാണിച്ച ലാഭവും രാജ്യത്തെ പ്രവര്‍ത്തനങ്ങളുടെ സ്‌കെയിലും ആനുപാതികമായിരുന്നില്ല. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ വൈകുകയും ഉണ്ടായി.
'ഇന്ത്യാ: ദി മോഡി ക്വസ്റ്റ്യന്‍' എന്ന ബിബിസി ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഡല്‍ഹി, മുംബയ് ഓഫീസുകള്‍ റെയ്ഡ് ചെയ്തത്. പരിശോധനയില്‍ വിദേശ സ്ഥാപനങ്ങളുമായുള്ള പണമിടപാടില്‍ ബിബിസി കൃത്യമായി നികുതിയടച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.