കാൻസറടക്കം ​ഗുരുതര രോ​ഗങ്ങളുടെ സുനാമിയെ ലോകം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ദർ

കാൻസറടക്കം ​ഗുരുതര രോ​ഗങ്ങളുടെ സുനാമിയെ ലോകം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ദർ

വാഷിം​ഗ്ടൺ ഡിസി: അർബുദമടക്കം ഗുരുതരരോഗങ്ങളുടെ സൂനാമിയാണ് വരും കാലങ്ങളിൽ ലോകം നേരിടേണ്ടി വരികയെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ആഗോളവത്കരണം, വളരുന്ന സമ്പദ്ഘടന, വയോജന സംഖ്യയിലെ വളർച്ച, മാറിയ ജീവിത ശൈലി എന്നിവയാണിതിനു കാരണമെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി(ASCO) വ്യക്തമാക്കുന്നു. 'ഗുരുതരമായ പൊതുജനാരോഗ്യ ആശങ്ക' എന്നാണ് ഈ അവസ്ഥയെ ഡോക്ടർമാർ വിശേഷിപ്പിച്ചത്.

പ്രായമായ കാൻസർ രോഗികളുടെ അനിയന്ത്രിതമായ വർധനവ് ഒഴിവാക്കാൻ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഉടനടി പ്രവർത്തിക്കണമെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ചീഫ് മെഡിക്കൽ ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഡോ. ജൂലി ​​ഗ്രാലോ പറഞ്ഞു. 2040 ഓടെ ജനസംഖ്യയുടെ വളർച്ചയും വാർധക്യവും കാരണം 27.5 ദശലക്ഷം പുതിയ കാൻസർ രോ​ഗികളുണ്ടാകും. 16.3 ദശലക്ഷം കാൻസർ മരണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിന്റെ കണക്കനുസരിച്ച്, 2018 ൽ ലോകമെമ്പാടും 17 ദശലക്ഷം പുതിയ കാൻസർ കേസുകളും 9.5 ദശലക്ഷം കാൻസർ മരണങ്ങളും ഉണ്ടായി. പരിശീലനത്തിന്റെ അഭാവവും രോ​ഗികളുടെ എണ്ണവും ആഗോള ജീവനക്കാരുടെ കുറവും പ്രായമായ രോഗികൾക്ക് മികച്ച രീതിയിൽ അനുയോജ്യമായ പരിചരണ മാതൃകകൾ നൽകുന്നതിന് തടസമായെന്ന് ഗ്രാലോ പറഞ്ഞു.

അമേരിക്കയിൽ 2040 ആകുമ്പോഴേക്കും കാൻസർ ബാധിച്ചവരിൽ 73 ശതമാനവും 65 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്ന് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടു. കാൻസർ റിസർച്ച് യുകെയുടെ വിശകലനമനുസരിച്ച്, 2040 ഓടെ ബ്രിട്ടനിൽ കാൻസർ ബാധതരെന്ന് കണ്ടെത്തുന്നവരുടെ എണ്ണം മൂന്നിലൊന്നായി ഉയരും. ഓരോ വർഷവും പുതിയ കേസുകളുടെ എണ്ണം 384,000 ൽ നിന്ന് 506,000 ആയി ഉയരും. രോ​ഗം ബാധിക്കുന്നവരിൽ ഭൂരിഭാഗവും 70 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ളവരായിരിക്കും.

ഈ ഒരു പ്രതിസന്ധിയെ ആരോഗ്യ സംവിധാനം എങ്ങനെ നേരിടും? തൊഴിൽ ശക്തി ആസൂത്രണത്തിന്റെ കാര്യത്തിൽ ഇത് ഒരു പ്രധാന ആശങ്കയാണ്. രോ​ഗികളെ നിരീക്ഷിക്കാനും പരിചരിക്കാനും കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജന സംഖ്യ കൂടുകയും രോ​ഗങ്ങൾ വർധിക്കുകയും ചെയ്യുന്നു. അവ കൈകാര്യം ചെയ്യാൻ ആരോ​ഗ്യ പ്രവർത്തകർ ശരിക്കും തയ്യാറാണോ? ആഗോളതലത്തിൽ അതിന് തയ്യാറായിട്ടില്ലെന്നാണ് കരുതുന്നെന്ന് ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക യോഗത്തിൽ സിഡ്നി കിമ്മൽ കാൻസർ സെന്ററിന്റെയും ജെഫേഴ്സൺ ഹെൽത്തിന്റെയും ഡയറക്ടറും ജീറിയാട്രിക് ഓങ്കോളജിയിലെ സ്പെഷ്യലിസ്റ്റുമായ ഡോ ആൻഡ്രൂ ചാപ്മാൻ പറഞ്ഞു.

വാർധക്യം ക്യാൻസറിനുള്ള ഒരു അപകട ഘടകമാണ്. എന്നാൽ കാൻസർ രോഗനിർണയം, പരിചരണം, ചികിത്സ എന്നിവയിൽ പ്രായമായവർക്ക് നൽകേണ്ട മുൻ​ഗണന വർഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രായമായവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും മുൻഗണനകളും പ്രശ്‌നങ്ങളും ശരാശരി മുതിർന്നവരേക്കാൾ വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായമായ രോഗികൾ പലപ്പോഴും ചികിത്സ തേടുന്നതിനു പകരം സ്വന്തം കാലിൽ നിൽക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തുന്നതിന് മുൻ​ഗണന നൽകണം. ഡ്രൈവി​ഗം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, പൂന്തോട്ട പരിപാലനം തുടങ്ങിയ പ്രവർത്തികളിൽ ഏർ‌പ്പെടാൻ അവരെ കുടുംബാം​ഗങ്ങൾ നിർബന്ധിക്കണമെന്നും ഡോ ആൻഡ്രൂ ചാപ്മാൻ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.