മസ്കറ്റ്: വിനോദസഞ്ചാരമേഖലയില്‍ പരസ്പരസഹകരണം ലക്ഷ്യമിട്ടുളള പുതിയ പദ്ധതികള്‍ ഒരുക്കാന്‍ ഒമാനും സൗദി അറേബ്യയും. സൗദി വിനോദസഞ്ചാരവകുപ്പ് മന്ത്രി അഹമ്മദ് അല്‍ ഖതീബും ഒമാന്‍ വിനോദ-പൈതൃകവകുപ്പ് മന്ത്രി സാലെം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂറിയും നടത്തിയ കൂടികാഴ്ചയിലാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. ഒമാന്‍ സൗദി അറേബ്യ സംയുക്ത വിസ ഉള്‍പ്പടെയുളള കാര്യങ്ങള്‍ കൂടികാഴ്ചയില്‍ ചർച്ചയായി.ഏകീകൃത വിനോദസഞ്ചാര വിസ നടപ്പിലാകുന്നതോടെ ഒരു വിസയിൽ തന്നെ ഇരു രാജ്യങ്ങളും സന്ദർശിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും അവസരം ലഭിക്കും.
ഗള്‍ഫ് ടൂറിസം സ്ട്രാറ്റജി 2023-2030 ന്‍റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ ഒരുങ്ങുന്നത്. അന്താരാഷ്ട്ര സഞ്ചാരികളെയും ജിസിസി രാജ്യങ്ങളില്‍ നിന്നുളളവരെയും ആകർഷിക്കുക ലക്ഷ്യമിട്ടാണ് നീക്കം. ഇതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും സംയുക്തമായി വിനോദസഞ്ചാര കലണ്ടർ പുറത്തിറക്കും. വിനോദസഞ്ചാരികള്‍ക്കും സന്ദർശകർക്കും ഇരു രാജ്യങ്ങളിലെയും വിനോദപരിപാടികളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.