ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖല ടെലികോം സേവന ദാതാവായ ബിഎസ്എൻഎല്ലും പുതിയ തലമുറ അതിവേഗ ഇന്റർനെറ്റ് സേവനത്തിലേക്ക്. ബിഎസ്എൻഎല്ലിന് 4ജി, 5ജി സ്‌പെക്ട്രം അനുവദിച്ചതുൾപ്പടെ സമ്പൂർണ പുനരുദ്ധാരണത്തിനായി 89,047 കോടിയുടെ പാക്കേജിന് കേന്ദ്രം അനുമതി നൽകി.
ബിഎസ്എൻഎല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടിയില്‍ നിന്ന് 2,10,000 കോടിയായി ഉയര്‍ത്തുന്നത്തിന്റെ ഭാഗമായാണ് പാക്കേജ് പ്രഖ്യാപനം. പാക്കേജ് വഴി ബിഎസ്എൻഎല്ലിന് സാമ്പത്തിക സ്ഥിരത കൈവരിക്കാനാവുമെന്നും കണക്റ്റിവിറ്റി നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ പറഞ്ഞു.
22 സേവന മേഖലകളിലേക്കായി 700 മെഗാഹെറ്റ്സ് ബാന്റിലുള്ള 10 മെഗാഹെറ്റ്സ് സ്‌പെക്ട്രത്തിന് വേണ്ടിയുള്ള 46,338.60 കോടി രൂപ, 3300 മെഗാഹെറ്റ്സ് ബാന്റിലുള്ള 70 മെഗാഹെറ്റ്സ് സ്‌പെക്ട്രത്തിന് വേണ്ടിയുള്ള 26184.20 കോടി രൂപ, 21 സേവന മേഖലകളിലേക്കായി 26 മെഗാഹെറ്റ്സ് ബാന്റിലുള്ള 800 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന് വേണ്ടിയും ഒരു സേവന മേഖലയിലേക്കായുള്ള 650 മെഗാഹെറ്റ്സ് സ്‌പെക്ട്രത്തിന് വേണ്ടിയുള്ള 6564.93 കോടി രൂപ, ആറ് സേവന മേഖലകളിലേക്കായി 20 മെഗാഹെറ്റ്സ് സ്‌പെക്ട്രത്തിനും രണ്ട് മേഖലകളിലേക്കായുള്ള 2500 മെഗാഹെറ്റ്സ് ബാന്റിലുള്ള 10 മെഗാഹെറ്റ്സ് സ്‌പെക്ട്രത്തിനും വേണ്ടി 9428.20 കോടി രൂപ എന്നിവ ഈ പാക്കേജില്‍ ഉൾപ്പെട്ടിട്ടുള്ളത്.
സ്‌പെക്ട്രം അനുവദിച്ചതോടെ ബിഎസ്എൻഎല്ലിന് രാജ്യവ്യാപകമായി 4ജി, 5ജി സേവനങ്ങളെത്തിക്കാന്‍ സാധിക്കും. 2019 ലാണ് സര്‍ക്കാര്‍ ബിഎസ്എൻഎല്ലിന് ആദ്യ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചത്. 69000 കോടി രൂപയുടെ പാക്കേജ് ആയിരുന്നു ഇത്. 2022 ല്‍ 1.64 ലക്ഷം കോടി രൂപയുടെ പാക്കേജും അനുവദിച്ചു.
ഈ രണ്ട് പാക്കേജുകളുടെ ഫലമായി 2022 സാമ്പത്തിക വര്‍ഷം മുതല്‍ ബിഎസ്എൻഎല്ലിന് പ്രവര്‍ത്തനലാഭം ലഭിച്ചു തുടങ്ങിയിരുന്നു. ആകെ കടം 32,944 കോടി രൂപയില്‍നിന്നു 22,289 കോടിയായി കുറയുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.