ഒമാനിലെ ഒട്ടകയോട്ട മത്സരം; യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

ഒമാനിലെ ഒട്ടകയോട്ട മത്സരം; യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

മസ്കറ്റ്: ഒമാനിലെ ഒട്ടകയോട്ട മത്സരത്തെ യുനെസ്‌കോ അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. അറബ് സാംസ്‌കാരിക ഐക്യത്തെ പ്രതിഫലിപ്പിക്കുകയും ഭാവി തലമുറകള്‍ക്കായി അവ സംരക്ഷിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒമാന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഒട്ടകയോട്ട മത്സരം യുനെസ്‌കോ പട്ടികയില്‍ ഇടം നേടിയത്.

ഡിസംബര്‍ 14 മുതല്‍ ഓണ്‍ലൈനില്‍ നടന്നുവരുന്ന യുനെസ്‌കോ കള്‍ചറല്‍ ഹെറിട്ടേജ് കമ്മിറ്റിയുടെ 15ാമത് ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഒമാന്റെ സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് ഒട്ടകയോട്ട മത്സരം വലിയ പങ്കുവഹിക്കുന്നതായി യുനെസ്‌കോ കമ്മിറ്റി വിലയിരുത്തി. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം തുടങ്ങിയവയുടെ പരിശ്രമങ്ങളും ഈ നേട്ടത്തിന് സഹായകരമായി. ഒമാനില്‍ വര്‍ഷംതോറും ആവേശപൂര്‍വം സംഘടിപ്പിക്കുന്ന ഉത്സവമാണ് ഒട്ടകയോട്ടം. പഴമയുടെയും പൈതൃകത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഒട്ടകയോട്ടം സംഘടിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.