നൈജീരിയയില്‍ ഒരു മാസത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 300 ലധികം ക്രൈസ്തവരെ; 28 ദേവാലയങ്ങള്‍ തകര്‍ത്തു

നൈജീരിയയില്‍ ഒരു മാസത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 300 ലധികം ക്രൈസ്തവരെ; 28 ദേവാലയങ്ങള്‍ തകര്‍ത്തു

അബൂജ: നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 300 ലധികം ക്രിസ്ത്യാനികളെ ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തുകയും 28 പള്ളികള്‍ നശിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. തീവ്രവാദികളുടെ ആക്രമണത്തില്‍ 2,000 വീടുകള്‍ നശിപ്പിക്കപ്പെടുകയും 30,000 ക്രിസ്ത്യാനികളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

2010 ന് ശേഷം നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സും ബൊക്കോ ഹറാമും ഫുലാനി തീവ്രവാദികളും ചേര്‍ന്നാണ് നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെ അതിക്രമം നടത്തുന്നത്.

ഫുലാനി തീവ്രവാദികള്‍ ബോക്കോ ഹറാമിന്റെയും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സിന്റെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് ക്രൈസ്തവരെ ഇല്ലാതാക്കി ഇസ്ലാമിക രാഷ്ട്ര നിര്‍മ്മിതി എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് യു.കെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ഇന്റര്‍നാഷണല്‍ ഫ്രീഡം ഓഫ് റിലീജിയന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2022 ല്‍ ഓപ്പണ്‍ ഡോര്‍സ്, 2023 വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് കൊല്ലപ്പെടുകയോ, ആക്രമിക്കപ്പെടുകയോ, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്നക്രൈസ്തവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ് നൈജീരിയ. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് അക്രമം വ്യാപിക്കുന്നത് കണ്ടിട്ടും ഇത് മതപരമായ പീഡനമാണെന്ന കാര്യം നൈജീരിയന്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.