കൊച്ചി: വാഴപ്പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യപരമായി നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ചില തരം ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിച്ചാൽ അത് ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുക.
പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതലുള്ള ഒരാൾ വാഴപ്പഴം കഴിക്കരുത്. നേന്ത്രപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാൽ പ്രമേഹ രോഗിയുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കും. വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലാണ്. വൃക്ക സംബന്ധമായ പ്രശ്‌നമുള്ളവർക്ക് വാഴപ്പഴം ദോഷകരമാണ്. അതിനാൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിക്കരുത്.
വയറ്റിലെ ഗ്യാസ്, മലബന്ധം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. വാഴപ്പഴം കഴിക്കുന്നത് ഈ പ്രശ്നങ്ങൾ വർധിപ്പിക്കും. ആസ്ത്മ രോഗികളും വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. കാരണം വാഴപ്പഴം കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.