മൊബൈല്‍ ഗെയിമുകള്‍ക്ക് 13കാരി ചെലവഴിച്ചത് 52 ലക്ഷം രൂപ; അമ്മയുടെ അക്കൗണ്ടില്‍ ശേഷിച്ചത് അഞ്ച് രൂപ

മൊബൈല്‍ ഗെയിമുകള്‍ക്ക് 13കാരി ചെലവഴിച്ചത് 52 ലക്ഷം രൂപ; അമ്മയുടെ അക്കൗണ്ടില്‍ ശേഷിച്ചത് അഞ്ച് രൂപ

ബീജിംഗ്: ചൈനയില്‍ 13 വയസുള്ള പെണ്‍കുട്ടി തന്റെ കുടുംബത്തിന്റെ സമ്പാദ്യത്തിന്റെ 449,500 യുവാന്‍ (ഏകദേശം 52,19,809 രൂപ) ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍ക്കായി ചെലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാലു മാസത്തില്‍ അധികമായി തുടര്‍ന്ന ഗെയിമിലൂടെ സേവിംഗ്സ് അക്കൗണ്ടില്‍ 0.5 യുവാന്‍ (ഏകദേശം അഞ്ച് രൂപ) മാത്രമാണ് ബാക്കിയുള്ളത്. താന്‍ ഗെയിമുകള്‍ക്കായിട്ടാണ് പണം ചെലവഴിച്ചതെന്ന് പെണ്‍കുട്ടി സമ്മതിച്ചു.

സ്‌കൂള്‍ അധ്യാപികയായ അമ്മയുടെ ഫോണില്‍ ധാരാളം സമയം ചെലവഴിക്കുന്നുവെന്ന് മനസിലാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പണം നല്‍കി കളിക്കുന്ന ഗെയിമുകള്‍ക്ക് താന്‍ അടിമയായെന്ന് 13കാരി സമ്മതിച്ചു.

അമ്മയുടെ ഡെബിറ്റ് കാര്‍ഡ് സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചായിരുന്നു പണമിടപാട് നടത്തിയിരുന്നത്. ഗെയിമുകള്‍ വാങ്ങുന്നതിനായി മാത്രം താന്‍ 120,000 യുവാന്‍ (ഏകദേശം 13,93,000 രൂപ) ചെലവഴിച്ചതായി പെണ്‍കുട്ടി പിതാവിനോട് വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.