രണ്ട് വിമാനങ്ങൾ ഒരേ സമയം ഒരു റൺവേയിൽ; ടോക്യോ വിമാനത്താവളത്തിന്റെ റൺവേ അടച്ചു

രണ്ട് വിമാനങ്ങൾ ഒരേ സമയം ഒരു റൺവേയിൽ; ടോക്യോ വിമാനത്താവളത്തിന്റെ റൺവേ അടച്ചു

ടോക്യോ: ജപ്പാനിലെ ടോക്യോയിലുള്ള ഹനേഡ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ ഒരേ സമയം ഒരേ റൺവേയിൽ വന്നതിനെ തുടർന്നുള്ള അപകടത്തിൽ റൺവേ അടച്ചിട്ടു. തായ് എയർവേസിന്റെയും തായ്‍വാൻ ഇവ എയർവേസിന്റെയും വിമാനങ്ങളാണ് അപകടത്തിൽ പെട്ടത്. വിമാനങ്ങൾ തമ്മിൽ ചെറിയ കൂട്ടിയിടിയുണ്ടായി. എന്നാൽ ആളാപയമില്ല.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 11നാണ് സംഭവം.  ഇരു വിമാനങ്ങളും ഒരേ സമയം ഒരേ ട്രാക്കിൽ വന്നതോടെ റൺവേയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. തായ് എയർവേസിന്റെ വിമാനത്തിൽ 260 യാത്രക്കാരും കാബിൻ ക്രൂവും ഉണ്ടായിരുന്നു. ഇവ എയർവേസിൽ 200 ഓളം യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടമുണ്ടായ റെൺവേക്ക് 3000 മീറ്റർ നീളമുണ്ട്.

അതേസമയം ആർക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവാ എയർവേയ്സിന്റെയും തായ് എയർവേയ്സിന്റെയും ജെറ്റ് വിമാനങ്ങളാണ് കൂട്ടിയിടിച്ചതെന്നാണ് വിവരം. തായ് എയർവേയ്സ് വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം ഒടിഞ്ഞിട്ടുണ്ട്. വിമാനത്തിന്റെ കഷണങ്ങൾ റൺവേയിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.