ബ്രസീലിയ: ഇരുകൈകളും കൊണ്ട് പൂര്‍ണചന്ദ്രനെ കയ്യിലേന്തിയ യേശുക്രിസ്തു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ നിന്നെടുത്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്.
ഈ അതിശയകരമായ ചിത്രം ലിയോനാര്‍ഡോ സെന്‍സ് എന്ന ഫോട്ടോഗ്രാഫറുടെ മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ്. ക്രൈസ്റ്റ് ദി റിഡീമര്‍ ശില്പത്തില്‍ നിന്നും ഏഴ് മൈല്‍ (11 കിലോമീറ്ററിലേറെ ദൂരം) അകലെയുള്ള നിറ്റെറോയിയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചില്‍ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്. ചിത്രം എടുക്കുന്നതിന് മുന്നോടിയായി ചന്ദ്രന്റെ വിന്യാസം പഠിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷം ചെലവഴിച്ചതായി അദ്ദേഹം ബ്രസീലിയന്‍ മാധ്യമമായ ഔട്ട്‌ലെറ്റ് ജി 1 നോട് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഒടുവില്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് 7 ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
കോര്‍കോവാഡോ പര്‍വതത്തിന്റെ കൊടുമുടിയില്‍ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദി റിഡീമര്‍ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ശില്‍പം 1931ലാണ് സ്ഥാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.