കൊച്ചി : മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രിന്‍സിപ്പലും കോഴ്‌സ് കോര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകയും അടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ നല്‍കിയ പരാതിയിലാണ് ഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്.
മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി വിഭാഗം കോര്‍ഡിനേറ്റര്‍ വിനോദ് കുമാറാണ് കേസില്‍ ഒന്നാം പ്രതി. പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മൂന്നാം പ്രതിയുമാണ്.
മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി സി.എ ഫൈസല്‍ നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ അഞ്ചാം പ്രതിയുമായാണ് കേസെടുത്തിട്ടുള്ളത്.
പരാതിക്കാരനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മറ്റു പ്രതികള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.