എസ്എഫ്‌ഐയ്‌ക്കെതിരെ സിപിഐ വിദ്യാര്‍ഥി സംഘടന; വിദ്യ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് ആക്ഷേപം

എസ്എഫ്‌ഐയ്‌ക്കെതിരെ സിപിഐ വിദ്യാര്‍ഥി സംഘടന; വിദ്യ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് ആക്ഷേപം

കോലഞ്ചേരി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കളങ്കമുണ്ടാക്കുന്ന നടപടികളാണ് മുന്‍ എസ്എഫ്‌ഐ നേതാവ് വിദ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് സിപിഐ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്.

സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചാണെന്നും ഇതിന് കൂട്ടുനിന്ന മുന്‍ വിസിയുടെ നടപടി പ്രതിഷേധാര്‍ഷമാണെന്നും എഐഎസ്എഫ് എറണാകുളം ജില്ലാ സമ്മേളനം വിലയിരുത്തി. 

സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന മുഴുവന്‍ പിഎച്ച്ഡി അഡ്മിഷനിലും ധര്‍മ്മരാജ് അടാട്ട് ഇടപെട്ടിട്ടിട്ടുണ്ട്. സംസ്‌കൃത സര്‍വകലാശലയില്‍ നടന്നിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലും അഴിമതി ഉണ്ട്.  

രണ്ട് വിഷയത്തിലും വിജിലന്‍സ് അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.