അവധിക്കാലമെത്തുന്നു തിരക്കിലേക്ക് വിമാനത്താവളങ്ങള്‍

അവധിക്കാലമെത്തുന്നു തിരക്കിലേക്ക് വിമാനത്താവളങ്ങള്‍

ദുബായ്: ഈദ് അല്‍ അദ അവധിയും മധ്യവേനല്‍ അവധിയുമെത്താറായതോടെ തിരക്കിലേക്ക് നീങ്ങുകയാണ് ദുബായും ഷാ‍ർജയുമുള്‍പ്പടെയുളള യുഎഇയിലെ വിമാനത്താവളങ്ങള്‍. കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കില്‍ നിന്നും രക്ഷ നേടാന്‍ ഔദ്യോഗിക അവധിക്കാലമെത്തുന്നതിനുമുന്‍പുതന്നെ നാടുപിടിക്കുന്നവരും നിരവധി. നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം ദുബായിലെ സ്കൂളുകളില്‍ രണ്ടാഴ്ച കഴിഞ്ഞാണ് അവധിക്കാലം ആരംഭിക്കുന്നത്. അതേസമയം ജൂലൈ 7 ന് അവധിക്കാലം ആരംഭിക്കുന്ന സ്കൂളുകളുമുണ്ട്.

വിവിധ ട്രാവല്‍ ഏജന്‍സികളുടെ കണക്കുകൂട്ടലനുസരിച്ച് ജൂണ്‍ 23 നായിരിക്കും വിമാനത്താവളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. അവധിക്കാലം യുഎഇയ്ക്ക് പുറത്ത് ആഘോഷിക്കാന്‍ യാത്ര ചെയ്യുന്നവരുടെയും കേരളമടക്കമുളള സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെയും തിരക്ക് ജൂലൈ 31 വരെ തുടരും. അതേസമയം സെപ്റ്റംബർ അവസാനം വരെ തിരിച്ചും തിരക്ക് അനുഭവപ്പെടും. ജ്യോതിശാസ്ത്ര കണക്കുകൂട്ടല്‍ അനുസരിച്ച് ആറ് ദിവസത്തെ അവധിയായിരിക്കും ഇത്തവണ ഈദ് അല്‍ അദയ്ക്ക് ലഭിക്കുക. സുൽ ഹിജ്ജ 9 മുതൽ 12 വരെയാണ് സർക്കാർ ജീവനക്കാർക്ക് അവധി നല്‍കിയിരിക്കുന്നത്. അതായത് ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ചവരെ അവധി ലഭിക്കുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.