കൊച്ചി: ഇന്ന് നിരീശ്വര പ്രത്യയശാസ്ത്രങ്ങളും മാധ്യമങ്ങളും മതവിരുദ്ധശക്തികളും ഒരുമിക്കുകയും സഭയ്ക്കെതിരെ സംഘടിക്കുകയും ആഞ്ഞടിക്കുകയും ചെയ്യുന്നതിന്‍റെ ബാഹ്യ പ്രകടനങ്ങളാണ് പല രൂപങ്ങളില്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്. അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സംഭവ വികാസങ്ങൾ ക്രൈസ്തവരുടെ മുഴുവൻ കണ്ണ് തുറപ്പിക്കേണ്ടതാണ്. സീറോ-മലബാര്‍ സഭയെ ഉന്മൂലനം ചെയ്യുമെന്ന വാശിയിലാണ് ഒരുകൂട്ടം ഇല്ല്യുമിനാറ്റി സംഘം. വിമത വൈദികര്‍ എന്നപേരില്‍ രംഗത്തിറങ്ങിയിരിക്കുന്ന വ്യക്തികളെ ഈ നിഗൂഢസംഘം ഏറ്റെടുത്തുകഴിഞ്ഞു. ഇവിടെ എറണാകുളത്ത് തിന്മയും തിന്മയും തമ്മിലാണ് യുദ്ധം.
സീറോ മലബാർ സഭയിലെ എറണാകുളം ഇല്ല്യുമിനാറ്റി സംഘം സഭാശുശ്രുഷകരുടെ വീഴ്ചകള്‍ മാത്രം ആനുപാതികമല്ലാത്ത രീതിയില്‍ മാധ്യമങ്ങളും മറ്റും ആഘോഷ വിഷയമാക്കുമ്പോള്‍ അവയുടെ ഉദ്ദേശശുദ്ധിയെയും പിന്നാമ്പുറ ആലോചനകളെയും വെറുതെ തള്ളിക്കളയാനാകില്ല. നമ്മുടെ കത്തോലിക്ക സഭയുടെ സംവിധാനങ്ങളിലും ശൈലികളിലും രീതികളിലും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണ്. ആത്മീയതയുമായി യാതൊരു ബന്ധവുമില്ലാത്തതും എന്നാല്‍, അതില്‍ കക്ഷി ചേരുന്നവരുടെ ആത്മ നാശത്തിനു കാരണമായേക്കാവുന്നതുമായ ഒരു തര്‍ക്കമായി എറണാകുളത്തെ സഭയുടെ ചില വിമത ശബ്ദങ്ങൾ മാറുന്നു.
ഭൗമിക വിഷയങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ദുരവസ്ഥയിലേക്കു എറണാകുളത്തെ വിശ്വാസികളെ കൊണ്ടു ചെന്നെത്തിക്കുക എന്നതാണ് വിമത പിശാചിന്റെ കൗശലം. അതിഭൗതികതയില്‍ തങ്ങളെത്തന്നെ തളച്ചിട്ടിരിക്കുന്ന ക്രൈസ്തവ നാമധാരികളെയാണ് പിശാച് തന്റെ ഇഷ്ട നിര്‍വ്വഹണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ചില മാഫിയാ സംഘങ്ങളും വൈദിക വേഷധാരികളും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. ഇല്ല്യുമിനാറ്റി സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് സീറോ-മലബാർ സഭയെയാണ്. ഈ സഭയില്‍ ഭിന്നതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പിശാച് രൂപം കൊടുത്ത പ്രസ്ഥാനമായാതുകൊണ്ടുതന്നെ, എല്ലാക്കാലത്തും ഈ സംഘം അതിനായി ശ്രമിച്ചു കൊണ്ടിരുന്നു.
ഏകീകരിക്കപ്പെട്ട ആരാധനാ ക്രമം നടപ്പിലാക്കാത്ത അവസ്ഥ എറണാകുളം അതിരൂപതയിൽ ഉണ്ട്. എന്തു കൊണ്ടാണിങ്ങനെയെന്നു ചോദിച്ചാല്‍, അതിനുള്ള ഉത്തരമായി ചൂണ്ടിക്കാണിക്കാന്‍ നമുക്കു മുന്നിലുള്ളത് 'ഇല്ല്യുമിനാറ്റി' എന്ന പൈശാചികതയുടെ പ്രവര്‍ത്തനമാണ്. ഭിന്നിപ്പിലൂടെ ശക്തി ക്ഷയിപ്പിക്കുകയെന്ന കുത്സിത ശൈലിയാണ് പിശാച് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ക്രിസ്തീയവിരുദ്ധവും അടിസ്ഥാന രഹിതവുമായ ജനാഭിമുഖ വാദങ്ങള്‍ അതിനായി അവന്‍ ഉണര്‍ത്തിക്കുന്നു. എന്നാല്‍, തിന്മയ്ക്കായി പിശാച് കൊണ്ടുവന്ന വാദങ്ങളാണിത്. ദൈവ വചനത്തെക്കാള്‍ മാനുഷിക പ്രബോധനങ്ങള്‍ക്കും പൈശാചിക ആശയങ്ങള്‍ക്കും വില കൊടുക്കുന്ന അവസ്ഥയായ വിശ്വാസ ത്യാഗത്തിലേക്ക് പാവപ്പെട്ട വിശ്വാസികളെ കൂട്ടിക്കൊണ്ടുപോകുന്ന റാസ്പുട്ടിൻമാരായി ചില വൈദികരും അവരുടെ കങ്കാണിമാരും മാറുന്നു.
എറണാകുളത്തെ വിശ്വാസികളെ വഴി തെറ്റിക്കുന്ന സംഘടന പൈശാചിക വ്യക്തികളുടെ നേതൃത്വത്തില്‍ തട്ടിക്കൂട്ടിയിരിക്കുന്ന എറണാകുളത്തെ ഒരു സംഘടന തികച്ചും ക്രിസ്തീയ വിരുദ്ധ സംഘടനയാണ്. സഭാ വിരുദ്ധ കുർബാനക്കു വേണ്ടിയുള്ള ഇവരുടെ മുറവിളിയുടെ പിന്നില്‍ മുഴങ്ങിക്കേള്‍ക്കുന്നത് നിയമനിഷേധിയുടെ ശബ്ദമാണെന്നു മനസ്സിലാക്കാന്‍ നമുക്കു കഴിയണം. അതുപോലെതന്നെ, സീറോ-മലബാർ സഭയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊടുത്തിട്ടുള്ള ഈ സംഘടനയെ ഇല്ല്യുമിനാറ്റിയുടെ അനേകം പോഷക ഘടകങ്ങളിലൊന്നായി വിവേചിച്ചറിയാനും സാധിക്കണം.
ഇല്ല്യുമിനാറ്റി സംഘത്തിന്റെ കേരളത്തിലെ ശാഖയായ ഈ സംഘടനയുടെ ഓരോ നീക്കങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വിജാതിയരെ അണിനിരത്തി കൊച്ചിയില്‍ നടത്തിയ സമരം നാം കണ്ടതാണ്. ആരായിരുന്നു അതിന്റെ സംഘാടകരെന്നും നമുക്കറിയാം. അന്ത്യകാലത്ത് ദൈവത്തിന്റെ സഭയ്ക്കെതിരേ വിമതര്‍ നടത്തുന്ന യുദ്ധം വിജാതീയരുടെ സഹായത്തോടെ ആയിരിക്കുമെന്ന് ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്.
സകല വിധ പൈശാചികതകളെയും ദിവ്യപരിവേഷം നല്‍കി അവതരിപ്പിക്കാന്‍ മടിയില്ലാത്തവരായി ഇവരൊക്കെ അധഃപതിച്ചത് ഇല്ല്യുമിനാറ്റിയുടെ ശക്തമായ സ്വാധീനത്താലാണ്. കത്തോലിക്കാ സഭയുടെ പേരില്‍ വിഹരിക്കുന്ന ഇവരിൽ ആരും സഭയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നില്ല.
എറണാകുളത്തെ വിമതരായ കപട പണ്ഡിതന്മാർ, എറണാകുളം അങ്കമാലിയിലെ 'പണ്ഡിത വേഷധാരികള്‍' നടത്തുന്ന പഠനങ്ങളെല്ലാം പൈശാചികതയെ മഹത്വവത്ക്കരിക്കുന്നതല്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. രക്ഷ പ്രാപിക്കാനും അതുവഴി നിത്യജീവന്‍ അവകാശമാക്കുവാനുമുള്ള അവസരത്തില്‍നിന്നു ദൈവ ജനത്തെയും ലോകം മുഴുവനെയും അകറ്റുന്ന ആശയങ്ങളാണ് അവരുടെ സഭാ വിരുദ്ധ 'ദൈവ ശാസ്ത്രങ്ങള്‍'. എറണാകുളത്തെ പാവം വിശ്വാസികള്‍ നല്‍കുന്ന പണവും സൗകര്യങ്ങളും ഉപയോഗിച്ച് പിശാചിന്റെ സാമ്രാജ്യം വളര്‍ത്തുന്ന ഇക്കൂട്ടര്‍ വിചാരണ ചെയ്യപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിശുദ്ധ കുർബാനയെ സമര ആയുധമാക്കിയ ഇക്കൂട്ടർക്കെതിരെ ആര് നടപടിയെടുക്കും?
നാഥനില്ലാതെ എറണാകുളം അങ്കമാലി വിശ്വാസികൾ, പാമരത്വത്തെ പാണ്ഡിത്യമായി ധരിച്ചു വച്ചിരിക്കുന്ന എറണാകുളത്തെ ചില ദുര്‍മ്മേദസ്സുകളാണ് അതിരൂപതയിലെ ദൈവശാസ്ത്രം ഇന്ന് കൈകാര്യം ചെയ്യുന്നത്. അരമനകളില്‍ കയറിക്കൂടിയ ദൈവ നിഷേധികള്‍ പടച്ചുവിടുന്ന അപകടകരമായ ആശയങ്ങളെ ദിവ്യ ജ്ഞാനമായി പരിഗണിക്കുന്ന സാധു വിശ്വാസികളാണ് എക്കാലവും ഇവരുടെ ബലം. ഇവരുടെ ജല്പനങ്ങള്‍ക്ക് അപ്രമാധിത്യാധികാരം കല്പിച്ചുനല്‍കിയതും ഈ സാധുക്കള്‍ത്തന്നെ. കാലങ്ങളായി ഇവരെ ഇത്തരത്തില്‍ വാര്‍ത്തെടുത്തു എന്നതാണു പരമാര്‍ത്ഥം. വിശ്വാസികളെ അജ്ഞതയില്‍ തളച്ചിടാതിരുന്നാല്‍ തങ്ങളുടെ നിലനില്‍പ്പിനെ അതു ബാധിക്കുമെന്ന് ഈ അരമന വാസികള്‍ക്ക് അറിയാം. എറണാകുളം അങ്കമാലി അതിരൂപതയിൽ സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ദൈവീക ശുശ്രൂഷ ചെയ്യുന്ന അനേകം വൈദീകരുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും സഭയില്‍ ശബ്ദമുയര്‍ത്താനുള്ള അവകാശമില്ല എന്നതാണു വാസ്തവം. ഉള്ളവർ തന്നെ നിശ്ശബ്ദരാക്കപ്പെട്ടു കഴിഞ്ഞു.
എറണാകുളത്തെ ഇടവകകളിൽ ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരില്‍ ആരും തന്നെ ദൈവത്തെ ശുശ്രൂഷിക്കുന്നവരല്ല. വെറും കച്ചവട താത്പര്യവുമായി നില കൊള്ളുന്ന വിമത മാഫിയാകളുടെ കരങ്ങളിലാണ് സഭയിലെ അധികാര സ്ഥാനങ്ങള്‍. ഈ സഭാ വിരുദ്ധരുടെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയുണ്ടായാല്‍ തെരുവിലിറങ്ങി മുറവിളി കൂട്ടാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് മസ്‌തിഷ്‌ക്ക പ്രക്ഷാളനം ചെയ്യപ്പെട്ട വിശ്വാസികള്‍.
എറണാകുളം അങ്കമാലി അതിരൂപത വി. ഫ്രാൻസിസ് അസ്സീസിയുടെ വഴിയിൽ സഞ്ചരിക്കണം. ഒരു കമ്പനിയുടെ ഘടനയിലും പ്രവര്‍ത്തനരീതിയിലും മാറ്റങ്ങള്‍ വരുത്തുന്നതു പോലെ സഭയില്‍ മാറ്റങ്ങളുണ്ടാവുക സാധ്യമല്ല. മാറ്റങ്ങൾക്ക് സഭയുടെ പാരമ്പര്യങ്ങള്‍, പ്രബോധനങ്ങള്‍, അടിസ്ഥാനപരമായ വിശ്വാസം, നിയമങ്ങള്‍ എന്നിങ്ങനെ പല കാര്യങ്ങള്‍ ഗൗനിക്കേണ്ടതുണ്ട്. അതിനാല്‍ സൂക്ഷ്മതയും ദൈവികമായ പ്രവര്‍ത്തനവും ആവശ്യമുള്ള ഒന്നാണ് ഈ ശ്രമങ്ങൾ.
കത്തോലിക്കാ സഭയിൽ മാറ്റങ്ങൾക്കു വേണ്ടി ശ്രമിച്ച രണ്ടുപേരാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും ജര്‍മ്മന്‍കാരനായിരുന്ന അഗസ്റ്റീനിയന്‍ സന്ന്യാസി മാര്‍ട്ടിന്‍ ലൂഥറും. ഫ്രാന്‍സിസ് അസ്സീസി പതിമൂന്നാം നൂറ്റാണ്ടിലും ലൂഥര്‍ പതിനാറാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്.
പതിമൂന്നാം നൂറ്റാണ്ടിൽ അസ്സീസിയിലെ ഫ്രാന്‍സിസ് നടത്തിയ അത്മീയ വിപ്ലവം കത്തോലിക്ക തിരുസഭയുടെ മഹത്വത്തെയും വിശുദ്ധിയെയും വളര്‍ത്തുകയും എല്ലാവരും ആ വളര്‍ച്ചയില്‍ വളരെയേറെ സന്തോഷിക്കുകയും ചെയ്തു. രണ്ടാം ക്രിസ്തുവെന്ന് വിളിക്കപ്പെടാന്‍ മാത്രം വിശുദ്ധവും തീക്ഷ്ണവുമായ സ്നേഹവും ആദരവും തിരുസഭയോട് പുലര്‍ത്തിയ ആളാണ് വി. ഫ്രാന്‍സിസ്.
ഫ്രാന്‍സിസ് നയിച്ച സഭാ നവീകരണം ആരംഭിച്ചത് അദ്ദേഹത്തിൽ നിന്നുമായിരുന്നു. പ്രാര്‍ത്ഥനയും പ്രായ്ശ്ചിത്തവും കൊണ്ടാണ് ഫ്രാന്‍സിസ് തിരുസഭയെ പടുത്തുയര്‍ത്താന്‍ തുടങ്ങിയത്. ക്രിസ്തുവിന്‍റെ സഭയോടും അതിന്‍റെ സംവിധാനങ്ങളോടും കൂറുപുലര്‍ത്തിക്കൊണ്ടാണ് ഫ്രാന്‍സിസ് മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ഇതാണ് എറണാകുളം വൈദികർ അനുകരിക്കേണ്ടത്.
എന്നാൽ പതിനഞ്ചാം നൂറ്റാണ്ടില്‍ മാർട്ടിൻ ലൂഥര്‍ നേതൃത്വം നല്കിയ പ്രൊട്ടസ്റ്റന്‍റ് നവീകരണ ശ്രമം നേരെ വിപരീതമായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ സഭാ നവീകരണത്തിന് വേണ്ടി ഉരുക്കുമുഷ്ടി ഉപയോഗിച്ചു. ഉച്ചത്തില്‍ പ്രസംഗിച്ചു. സഭാ സംവിധാനങ്ങളെ വെല്ലുവിളിച്ചു. ഫലമോ, കത്തോലിക്കാ സഭ നേരിട്ട ഏറ്റവും വലിയ പിളര്‍പ്പിന് ആ ജര്‍മ്മന്‍കാരൻ കാരണമായിത്തീര്‍ന്നു. പിളര്‍ത്തിയ സഭ മാര്‍ട്ടിന്‍ ലൂഥറിന്‍റെ നിയന്ത്രണത്തില്‍ നിന്നില്ല. ആക്രോശങ്ങളുയര്‍ന്നു, മാർച്ചുകൾ നടന്നു. ആശയ സംഘട്ടനങ്ങളുണ്ടായി. പ്രൊട്ടസ്റ്റന്‍റ് സഭ പിളര്‍പ്പുകളുടെ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തി. തെറിവിളിയും ആക്രോശവും വിപ്ലവാഹ്വാനങ്ങളും തെരുവു പ്രകടനങ്ങളും സഭയെ ചിതറിക്കുകയല്ലാതെ മെച്ചപ്പെടുത്തുകയില്ല എന്നതാണ് സത്യം.
ഇന്ന്, സീറോ-മലബാർ സഭയെ വിമര്‍ശിക്കുകയും, അനുകൂലിക്കുകയും സഭയുടെ വീഴ്ചകളെയും പരാജയങ്ങളെയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരില്‍ നാം ഫ്രാന്‍സിസിനെയും ലൂഥറിനെയും കണ്ടുമുട്ടുന്നു. ചിലർ എറണാകുളം അങ്കമാലി അതിരൂപതയിൽ സഭയുടെ ഏകീകൃത കുർബാനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും നിശബ്ദമായി പ്രവര്‍ത്തിക്കുകയും ഗുണപരമായ മാറ്റങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നു. ചിലർ, ലൂഥറിന്റെ ആശയങ്ങൾ പിന്തുടർന്ന് ആക്രോശങ്ങളും, റാലികളും, കോലം കത്തിക്കലും തുടരുന്നു. അവരില്‍ ചിലര്‍ വൈദിക വസ്ത്രത്തിലും മറ്റു ചിലര്‍ സന്ന്യാസ വസ്ത്രത്തിലുമാണ്.
വാഗ്ദാനം ചെയ്ത വ്രതം ജീവിക്കാനാവാത്ത സന്യസ്തരും മെത്രാന്‍റെ മുമ്പില്‍ മുട്ടുകുത്തി നിന്ന് അനുസരണം വാഗ്ദാനം ചെയ്ത വൈദികരും തെരുവിലിറങ്ങി സഭയെ പരസ്യമായി അവഹേളിക്കുന്നു. തങ്ങളെ ഭരമേല്പിച്ച വിശ്വാസികളെ വഴി തെറ്റിക്കുന്നു. ഇന്ന് വിശ്വാസികൾ വിമതരുടെ ആത്മീയ ജീവിതത്തെയും കപട സഭാ സ്നേഹത്തെയും തിരിച്ചറിയുന്നുണ്ട്. ആത്മീയതയെ കാറ്റിൽപറത്തി തിരുസ്സഭക്കുവേണ്ടി ജീവിക്കാൻ ഇവര്‍ക്കു കഴിയില്ല. അഹങ്കാരത്തിന്റെയും വാശിയുടെയും ദുരാഭിമാനത്തിന്‍റെയും ചേറിൽ കിടന്ന് ചില പണ്ഡിതൻമാർ വിഭജനത്തിന്‍റെയും അനൈക്യത്തിന്‍റെയും വിത്തുകള്‍ വിശ്വാസികളിൽ മുളപ്പിച്ചിരിക്കുന്നു.
എറണാകുളം അങ്കമാലി അതിരൂപത വി. ഫ്രാൻസിസ് അസ്സീസിയെ പിൻചെന്നു കൊണ്ട്, മാർപാപ്പയെയും സീറോ-മലബാർ സിനഡിനെയും അനുസരിച്ച് മുൻപോട്ടു പോകണം. ഇനിയും വിശ്വാസികൾ വഞ്ചിതരാകാതെ കത്തോലിക്കാ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കണം. ക്രിസ്തുവിന്റെ ആഹ്വാനത്തെ തള്ളിക്കളയുകയും രക്ഷയ്ക്കായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്തിട്ട് കത്തോലിക്കാസഭയുടെ ഭാഗമായി തുടരാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഒരിക്കലുമില്ല. എറണാകുളത്ത് കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചു നിൽക്കണമെങ്കിൽ മാർപാപ്പയും സിനഡും പറഞ്ഞ ആരാധനാ ക്രമം പാലിക്കണം. ഏകീകൃത കുർബാന അർപ്പിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26