അബുദബി: യുഎഇയിൽ താമസിക്കുന്ന മുസ്ലീംങ്ങൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. വിവാഹ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും ഹാജരാക്കണം. ഇത് അറബിയിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.
25 വയസ് കഴിഞ്ഞ മകൻ പഠിക്കുകയാണെങ്കിൽ പിതാവിന് സ്പോൺസർ ചെയ്യാനും അനുമതിയുണ്ട്. ഒരു വർഷത്തേക്കുള്ള വിസയാണ് ലഭിക്കുന്നത്. ദുബായിൽ എത്തിയാണ് കുഞ്ഞ് ജനിക്കുന്നത് എങ്കിൽ 4 മാസത്തിനകം താമസ വിസ എടുത്തിരിക്കണം. കൂടാതെ ഭാര്യ മുമ്പ് ഒരു വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ അതിലെ മക്കളേയും സ്പോൺസർ ചെയ്യാം. കുട്ടികളുടെ പിതാവിന്‍റെ അനുമതി വേണമെന്നുമാത്രം.
സ്പോൺസറുടെ വിസ റദ്ദായാൽ ബാക്കിയുള്ളവരുടെ വിസയും റദ്ദാകും. ഏതെങ്കിലും തരത്തിലുളള പ്രശ്നങ്ങൾ സംഭവിച്ചാൽ കുടുംബാംഗങ്ങൾക്ക് മറ്റൊരു വിസയിലേക്ക് മാറാനോ, രാജ്യം വിടാനോ 6 മാസത്തെ സമയം ലഭിക്കും. കുടുംബാംഗങ്ങളുടെ വിസ കാലാവധി കഴിഞ്ഞാൽ അത് പുതുക്കിയില്ലങ്കിൽ സ്പോൺസർക്ക് പിഴ ചുമത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.