കെ സി വൈ എം നടവയൽ യൂണിറ്റ് സൈൻ ബോർഡുകൾ വൃത്തിയാക്കി

കെ സി വൈ എം  നടവയൽ യൂണിറ്റ് സൈൻ ബോർഡുകൾ വൃത്തിയാക്കി

നടവയൽ: വഴിയോരങ്ങളിൽ കാടുപിടിച്ചു വൃത്തിഹീനമായി കിടന്നിരുന്ന സൈൻ ബോർഡുകൾ കെ സി വൈ എം നടവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. പ്രദേശ വാസികൾ, പഞ്ചായത്ത്, മുനിസിപ്പൽ ഭരണകർത്താക്കൾ എന്നിവർക്ക് മാതൃകയായിരിക്കുകയാണ് കരുത്തരായ യുവജനങ്ങൾ. നടവയൽ ആർച്ച് പ്രീസ്റ്റ് ഫാ. ഗർവ്വാസിസ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ഡയറക്ടർ ഫാ. അമൽ കൊട്ടുകാപ്പള്ളി, പ്രസിഡന്റ് ജെയ്‌സ് പുത്തൻപുരയിൽ, ഭാരവാഹികളായ ലയ പറമ്പിൽ, അമൽ പുത്തൻപുരയിൽ, റിനൽ ചിറമേൽ, അമൽ വാത്താച്ചിറ, അതുൽ കളപ്പുര, സോജിൽ മറ്റപ്പിള്ളിൽ, ജോബിൻ മഠത്തിൽ, ജെസ്സിൻ കിളിയാമ്പ്രായിൽ, ജിസ്മേരി ഇരട്ടമുണ്ടക്കൽ, സിസ്റ്റർ ലിനി സി.എം.സി, ദിയ ഏലാട്ടോലിതടത്തിൽ, ആൻ മേരി ജോൺസൻ, ആനിമേറ്റർ സി. സാലി സി.എം.സി എന്നിവർ നേതൃത്വം നൽകി.

പ്രസ്തുത പ്രവർത്തനത്തിൽ നടവയൽ യൂണിറ്റിലെ നിരവധി യുവജനങ്ങൾ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26