ജപ്പാനിൽ; കനത്ത മഞ്ഞുവീഴ്ച

ജപ്പാനിൽ; കനത്ത മഞ്ഞുവീഴ്ച

ടോക്കിയോ: ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആയിരത്തിലധികം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ജപ്പാനില്‍ ഈ വര്‍ഷം റെക്കോര്‍ഡ് മഞ്ഞു വീഴ്ചയാണ് അനുഭവപ്പെട്ടത്.കനത്ത മഞ്ഞുവീഴ്ചയില്‍ ജപ്പാനിലെ വിവിധഭാഗങ്ങളിലായി പതിനായിരത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി.

ജപ്പാനിലെ തീര നഗരമായ നീഗറ്റിയില്‍ നിന്ന് ടോക്കിയോയുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേയില്‍ മഞ്ഞ് വീഴ്ച തുടങ്ങിയതോടെയാണ് വാഹനങ്ങള്‍ വഴിയിലായത്. വ്യാഴാഴ്ച രാത്രിയോടെയാണ് കാറുകളിലും മറ്റു വാഹനങ്ങളിലുമായി നിരവധിയാളുകൾ തലസ്ഥാന നഗരിയായ ടോക്കിയോയെയും മറ്റ് പ്രാധാന നഗരങ്ങളേയും ബന്ധിപ്പിക്കുന്ന കനൈറ്റസ് എക്സ്പ്രസ് ഹൈവേയിൽ കുടുങ്ങിയത്. ഇവർക്ക് റൈസ് ബോൾസ്, ബ്രെഡ്, ബിസ്കറ്റുകൾ, മധുര പലഹാരങ്ങൾ, 600 കുപ്പി വെള്ളം, എന്നിവ വിതരണം ചെയ്തെന്നാണ് വിവരം. ദേശീയപാതയുടെ മധ്യത്തിലായി കനത്ത മഞ്ഞിൽ ഇടിച്ച് ഒരു കാർ കുടുങ്ങിയതിനെത്തുടർന്നാണ് ഗതാഗത തടസമുണ്ടായത്. വ്യാഴാഴ്ച രാത്രി 15 കിലോമീറ്റർ ദൂരത്താണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരിക്കുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗതാഗതക്കുരുക്ക് നീക്കാനും കാറുകൾക്കുള്ളിലുള്ളവരെ രക്ഷപ്പെടുത്താനുമായി ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ തുടർന്നിരുന്നുവെന്നാണ്  അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.