സൗദി അറേബ്യയില്‍ പാചകവാതക വില വ‍ർദ്ധിപ്പിച്ചു

സൗദി അറേബ്യയില്‍ പാചകവാതക വില വ‍ർദ്ധിപ്പിച്ചു

റിയാദ്: പാചകവാതക സിലിണ്ടറുകളുടെ വില വ‍ർദ്ധിപ്പിച്ച് സൗദി അറേബ്യ. മൂല്യവർദ്ധിത നികുതി ഉൾപ്പെടെ 19.85 റിയാൽ നൽകിയാൽ ഗ്യാസ് നിറയ്ക്കാന്‍ സാധിക്കും. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി ‘ഗാസ്കോ’ ആണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ 11 മുതല്‍ വില വർദ്ധന പ്രാബല്യത്തിലായി. വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഗ്യാസ് സിലിണ്ടർ നിറക്കുന്നതിന് വാറ്റ് സഹിതം 18.85 റിയാലായിരുന്നു വില. വിതരണ സ്റ്റേഷനുകളിൽ നിന്ന് വിൽപ്പനകേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഒഴികെയുള്ള വിലയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.