യഥാര്‍ത്ഥ പിതാവ് ആരെന്ന് വ്യക്തമാക്കി ഹാരി രാജകുമാരന്‍; ബ്രിട്ടീഷ് പത്രങ്ങള്‍ തന്നെ നിരന്തരം വേട്ടയാടിയെന്നും ആരോപണം

യഥാര്‍ത്ഥ പിതാവ്  ആരെന്ന് വ്യക്തമാക്കി ഹാരി രാജകുമാരന്‍; ബ്രിട്ടീഷ് പത്രങ്ങള്‍ തന്നെ നിരന്തരം വേട്ടയാടിയെന്നും ആരോപണം

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനായി തന്റെ പിതാവ് മേജര്‍ ജെയിംസ് ഹെവിറ്റ് ആണെന്ന് സ്ഥാപിക്കാന്‍ ചില ബ്രിട്ടീഷ് പത്രങ്ങള്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ഹാരി രാജകുമാരന്‍.

ചാള്‍സ് മൂന്നാമന്‍ രാജാവ് അല്ല തന്റെ യഥാര്‍ത്ഥ പിതാവെന്ന പ്രചാരണം വര്‍ഷങ്ങളോളം തന്നെ വേദനിപ്പിച്ചുവെന്ന് ഇതു സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ ഹാരി വ്യക്തമാക്കി.

തന്റെ പിതാവ് ജെയിംസ് ഹെവിറ്റ് ആണെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെയിംസുമായി പ്രണയത്തിലായിരുന്നെന്ന് തന്റെ മാതാവ് ഡയാന രാജകുമാരി വെളിപ്പെടുത്തിയതിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധാര്‍മിക രീതികളിലൂടെ തന്നെക്കുറിച്ച് ലേഖലങ്ങള്‍ എഴുതിയ മിറര്‍ ഗ്രൂപ്പ് പത്രങ്ങള്‍ക്കെതിരെ ഹാരി കേസ് കൊടുക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'ഞാന്‍ ജനിക്കുന്നതിന് മുന്‍പ് മാതാവ് ജെയിംസ് ഹെവിറ്റിനെ കണ്ടു മുട്ടിയിരുന്നില്ല. മാതാവ് മരിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് പതിനെട്ട് വയസായിരിക്കെ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത് വേദനിപ്പിക്കുന്നതായിരുന്നു. അവ യഥാര്‍ത്ഥ്യമാണെന്നും തോന്നി.

ഇത്തരം പ്രചാരണങ്ങള്‍ ക്രൂരമായിരുന്നു. പൊതുജനങ്ങളില്‍ സംശയം നിറച്ച് തന്നെ രാജകുടുംബത്തില്‍ നിന്ന് പുറത്താക്കാനായിരുന്നോ പത്രങ്ങള്‍ ശ്രമിച്ചതെന്നും ചിന്തിച്ചു'- സാക്ഷ്യപത്രത്തില്‍ ഹാരി വ്യക്തമാക്കി.

താന്‍ അല്ല യഥാര്‍ത്ഥ പിതാവെന്ന തരത്തില്‍ ചാള്‍സ് രാജാവും ക്രൂരമായ തമാശകള്‍ പറയുമായിരുന്നെന്ന് ഓര്‍മ്മക്കുറിപ്പായ 'സ്പേറില്‍' ഹാരി പറഞ്ഞിട്ടുണ്ട്. മേജര്‍ ഹെവിറ്റിന്റെ മുടിയുടെ നിറമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ഒരു കാരണമെന്നും ഓര്‍മ്മക്കുറിപ്പില്‍ അദേഹം വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഹെവിറ്റും ഡയാന രാജകുമാരിയും 1986 മുതല്‍ 1991 വരെ പ്രണയ ബന്ധത്തിലായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് മുന്‍പു തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ 1984 നാണ് ഹാരി ജനിച്ചത്. 2017 ല്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയായി താനല്ല ഹാരിയുടെ പിതാവെന്ന് ജെയിംസ് ഹെവിറ്റും വ്യക്തമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.