തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ഐഇഡിസിയുടെ എട്ടാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകള്‍ (ഐഇഡിസി ) ഉള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികള്‍ക്കിടെയില്‍ കെഎസ്‌യുഎം ആവിഷ്‌കരിച്ച സംരംഭമാണ് ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍. നിലവില്‍ 425 ഓളം ഐഇഡിസികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് വേണ്ടിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയാണ്. വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാവുന്ന വേദിയിലൂടെ വ്യവസായ പ്രമുഖര്‍, വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്താം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി iedcsummit.in സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.