മസ്കറ്റ്: കഴിഞ്ഞവർഷം ഒമാനിലെ സലാലയുടെ പ്രകൃതിരമണീയത ആസ്വദിക്കാനെത്തിയത് 8,13,000 പേരെന്ന് കണക്കുകള്‍. കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിലെ കണക്കാണിത്. 80 ദശലക്ഷത്തിലധികം റിയാല്‍ രാജ്യത്ത് സന്ദർകർ ചെലവിട്ടു.
സന്ദർശകരുടെ എണ്ണത്തില്‍ ആറ് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്. 2021 ല്‍ 7.67 ലക്ഷം പേരാണ് സലാലയിലെത്തിയത്. ഒമാനി പൗരന്മാരാണ് കൂടുതലായും എത്തിയത്. ആകെ സന്ദർശകരുടെ 69 ശതമാനം പേരും ഒമാനികളാണ്. ജി.സി.സി രാജ്യങ്ങളിൽനിന്ന് 1,61,260 ആളുകളാണ് എത്തിയത്.
കോവിഡ് കാലത്തിന് ശേഷം വിനോദസഞ്ചാരമേഖലയില്‍ ഉണർവ്വുണ്ടാകുന്നുവെന്നുളളതാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് സൂചിപ്പിക്കുന്നത്. 2020 ലും 21 ലും ഖരീഫ് സീസണില്‍ സന്ദർശകർക്ക് പ്രവേശന അനുമതിയുണ്ടായിരുന്നില്ല. ഇത്തവണത്തെ ഖരീഫ് സീസണ്‍ ആരംഭിക്കാനുളള അവസാനവട്ട ഒരുക്കത്തിലാണ് അധികൃതർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.