ദുബായ്: ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ദുബായ് ടാക്സി കോർപ്പറേഷന്‍ 600 മോട്ടോർ ബൈക്കുകള്‍ നിരത്തിലിറക്കും.സ്വകാര്യമേഖലയിലെ വാണിജ്യ സംരംഭങ്ങള്‍ക്ക് ഡെലിവറി സേവനങ്ങള്‍ നല്കുന്നതിനായാണ് മോട്ടോർ ബൈക്കുകള്‍ നല്‍കുക. സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ, ആപ്പുകൾ, റെസ്റ്ററന്‍റുകള്‍, റീട്ടെയിലർമാർ എന്നിവ വഴി ഡെലിവറി സേവന കമ്പനികൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് സേവനം പ്രയോജനപ്പെടുത്താം. 2023 വർഷാവസാനത്തോടെ 990 മോട്ടോർ ബൈക്കുകളായി സേവനം ഉയർത്തും.
ഉപഭോക്താക്കള്‍ക്ക് ഡെലിവറി സേവനങ്ങള്‍ സുരക്ഷിതമായി നടത്താന്‍ ഈ മോട്ടോർ ബൈക്കുകള്‍ പ്രയോജനപ്പെടുത്താം. കാര്യക്ഷമതയും യോഗ്യതയുമുള്ള ഡ്രൈവർമാരാണ് മോട്ടോർ ബൈക്കുകള്‍ ഓടിക്കുക. ട്രാക്കിംഗ് ഉപകരണങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിയന്ത്രണസംവിധാനവും മോട്ടോർ ബൈക്കുകളുടെ സുരക്ഷയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ദുബായുടെ ഡെലിവറി സേവന മേഖലയെയും സാമ്പത്തിക വികസനത്തെയും പിന്തുണയ്ക്കുന്നതിനും വാണിജ്യ ബിസിനസുകൾക്ക് പുതിയ വളർച്ചാ സാധ്യതകൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡിടിസി നൽകുന്ന ഡെലിവറി സേവനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.